നി​ധി അ​ഗ​ർ​വാ​ളി​നെ​തി​രേ അ​തി​ക്ര​മം: മാ​ളി​നും സം​ഘാ​ട​ക​ർ​ക്കു​മെ​തി​രെ കേ​സ്

പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന ദി ​രാ​ജാ സാ​ബ് എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​ത്തി​ന്‍റെ പ്ര​കാ​ശ​ന​ത്തി​ന് ശേ​ഷം മ​ട​ങ്ങു​ന്ന ന​ടി നി​ധി അ​ഗ​ർ​വാ​ളി​നെ ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ​രി​പാ​ടി ന​ട​ന്ന മാ​ൾ മാ​നേ​ജ്‌​മെ​ന്‍റി​നും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ​ക്കു​മെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ പ​രി​പാ​ടി ന​ട​ത്തി​യ​തി​ന് മാ​ൾ മാ​നേ​ജ്‌​മെ​ന്‍റി​നും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ​ക്കു​മെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ആ​ൾ​ക്കൂ​ട്ട​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​മ്പോ​ൾ ന​ടി അ​സ്വ​സ്ഥ​യാ​യി കാ​ണ​പ്പെ​ടു​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ന്ന ഗാ​ന പ്ര​കാ​ശ​ന പ​രി​പാ​ടി​ക്കാ​യി മാ​ളി​ൽ ആ​രാ​ധ​ക​ർ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. പ​രി​പാ​ടി ക​ഴി​ഞ്ഞ് ന​ടി പു​റ​ത്തു​പോ​കു​മ്പോ​ൾ ആ​ൾ​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ പ​രി​പാ​ടി കു​ഴ​പ്പ​ത്തി​ലാ​യി.

ന​ടി​ക്കൊ​പ്പം സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ആ​രാ​ധ​ക​ര്‍ തി​ക്കി​ത്തി​ര​ക്കി​യ​തോ​ടെ​യാ​ണ് സ്ഥി​തി​ഗ​തി​ക​ള്‍ കൈ​വി​ട്ടു​പോ​യ​ത്. ഇ​തോ​ടെ​യാ​ണ് ന​ടി​ക്കു നേ​രേ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഒ​രു വി​ധ​ത്തി​ൽ കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ന്ന ന​ടി വ​ള​രെ​യ​ധി​കം അ​സ്വ​സ്ഥ​യാ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രെ അ​വ​രു​ടെ കാ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ പോ​ലും ത​ള്ളി​മാ​റ്റി​യാ​ണ് ആ​ൾ​ക്കൂ​ട്ടം ന​ടി​ക്ക് അ​ടു​ത്തേ​ക്ക് എ​ത്തി​യ​ത്. ന​ടി​യെ തൊ​ടു​ന്ന​തും വ​സ്ത്ര​വും മു​ടി​യും പി​ടി​ച്ചു​വ​ലി​ക്കു​ന്ന​തും സെ​ൽ​ഫി എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു​മെ​ല്ലാം വീ​ഡി​യോ​യി​ൽ കാ​ണാം. നി​ധി​ക്കു ചെ​റി​യ രീ​തി​യി​ൽ പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

കാ​റി​നു​ള്ളി​ൽ ക​യ​റി​യ ഉ​ട​ൻ ആ​ശ്വാ​സ​ത്തോ​ടെ ‘എ​ന്‍റെ ദൈ​വ​മേ, എ​ന്താ​യി​രു​ന്നു അ​വി​ടെ ന​ട​ന്ന​ത്?’ എ​ന്ന് ന​ടി ചോ​ദി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. സെ​ലി​ബ്രി​റ്റി​ക​ളു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും ഇ​ത്ത​രം ച​ട​ങ്ങു​ക​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളെ കു​റി​ച്ചും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​സം​ഭ​വം വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. മോ​ശ​മാ​യി പെ​രു​മാ​റി​യ ആ​രാ​ധ​ക​രെ​ക്കു​റി​ച്ച് വ​ലി​യ വി​മ​ർ​ശ​ന​മു​യ​രു​ന്നു​ണ്ട്.

ന​ടി​മാ​രും മ​നു​ഷ്യ​രാ​ണെ​ന്നും അ​വ​രും സ്വ​കാ​ര്യ​ത അ​ർ​ഹി​ക്കു​ന്നു​ണ്ടെ​ന്നും ക​മ​ന്‍റു​ക​ളി​ൽ പ​റ​യു​ന്നു. ആ​രാ​ധ​ക​രു​ടെ മ​ര്യാ​ദ വി​ട്ടു​ള്ള പെ​രു​മാ​റ്റ​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ വി​മ​ര്‍​ശ​നം ഉ​യ​രു​ന്നു​ണ്ട്. സ്ത്രീ​ക​ളോ​ട് മാ​ന്യ​ത പു​ല​ര്‍​ത്തു​ക​യെ​ന്ന അ​ടി​സ്ഥാ​ന മ​ര്യാ​ദ​യു​ടെ ലം​ഘ​ന​മാ​ണു​ണ്ടാ​യ​തെ​ന്ന് നി​ര​വ​ധി പേ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ച്ചു.

Related posts

Leave a Comment