തെ​രു​വു​നാ​യ, വ​ന്യ​മൃ​ഗം ശല്യം; ചെ​റു​ത​ല്ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചു​മ​ത​ല

കോ​​ട്ട​​യം: ക​​ഴി​​ഞ്ഞ ത​​ദ്ദേ​​ശ ഭ​​ര​​ണ​​സ​​മി​​തി​​യി​​ലെ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍ പ​​ഴി കേ​​ട്ട​​ത് വി​​ക​​സ​​ന മു​​ര​​ടി​​പ്പി​​ല്‍ മാ​​ത്ര​​മാ​​യി​​രു​​ന്നി​​ല്ല, മ​​റി​​ച്ച് തെ​​രു​​വു​​നാ​​യ ശ​​ല്യ​​ത്തി​​ലും ഒ​​ട്ടേ​​റെ ആ​​ക്ഷേ​​പ​​ങ്ങ​​ൾ കേ​​ൾ​​ക്കേ​​ണ്ടി​​വ​​ന്നു. ചി​​ല മെം​​ബ​​ര്‍​മാ​​ര്‍ തോ​​ല്‍​വി ഉ​​റ​​പ്പാ​​ക്കി​​യ​​തും വാ​​ര്‍​ഡു​​ക​​ളി​​ലെ തെ​​രു​​വു​​നാ​​യ നി​​യ​​ന്ത്ര​​ണ​​ത്തി​​ല്‍ പ​​റ്റി​​യ വീ​​ഴ്ച​​യാ​​ണ്.

ഇ​​ന്ന് ചു​​മ​​ത​​ല​​യേ​​ല്‍​ക്കു​​ന്ന ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍​ക്കും ന​​ഗ​​ര​​സ​​ഭ​​ക​​ള്‍​ക്കും ഇ​​തേ സാ​​ഹ​​ച​​ര്യം നേ​​രി​​ടേ​​ണ്ടി​​വ​​രും. കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ല്‍ മു​​ന്‍ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​മാ​​ന്‍ ഉ​​ള്‍​പ്പെ​​ടെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് പേ​​രാ​​ണ് തെ​​രു​​വു​​നാ​​യ​​യു​​ടെ ക​​ടി​​യേ​​റ്റ് ചി​​കി​​ത്സ തേ​​ടി​​യ​​ത്. മ​​റ്റി​​ട​​ങ്ങ​​ളി​​ൽ എ​​ന്ന​​പോ​​ലെ ജി​​ല്ല​​യും നേ​​രി​​ടു​​ന്ന വ​​ലി​​യ പ്ര​​ശ്‌​​ന​​ങ്ങ​​ളാ​​ണ് തെ​​രു​​വു​​നാ​​യ ശ​​ല്യ​​വും വ​​ന്യ​​മൃ​​ഗ​​ഭീ​​ഷ​​ണി​​യും.

കാ​​ട്ടു​​പ​​ന്നി​​യെ വെ​​ടി​​വ​​ച്ചു​​കൊ​​ല്ലാ​​നു​​ള്ള അ​​നു​​മ​​തി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റു​​മാ​​ര്‍​ക്ക് സ​​ര്‍​ക്കാ​​ര്‍ ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. ഒ​​പ്പം കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ള്‍ നാ​​ട്ടി​​ലേ​​ക്കി​​റ​​ങ്ങി​​യാ​​ല്‍ വ​​നം വ​​കു​​പ്പി​​നെ അ​​ടി​​യ​​ന്ത​​ര​​മാ​​യി എ​​ത്തി​​ച്ച് ജ​​ന​​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​തും മെം​​ബ​​റു​​ടെ​​യും അ​​ധ്യ​​ക്ഷ​​ന്‍റെ​​യും ചു​​മ​​ത​​ല​​യാ​​ണ്. വ​​ന്യ​​മൃ​​ഗ ആ​​ക്ര​​മ​​ണ​​മോ മ​​ര​​ണ​​മോ സം​​ഭ​​വി​​ച്ചാ​​ല്‍ ന​​ഷ്ട​​പ​​രി​​ഹാ​​രം ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​തും ഇ​​വ​​രു​​ടെ ബാ​​ധ്യ​​ത​​യാ​​ണ്.

തെ​​രു​​വു​​നാ​​യ​​ക​​ളെ നി​​യ​​ന്ത്രി​​ക്കാ​​ന്‍ മു​​ന്‍​പ് ആ​​വി​​ഷ്‌​​ക​​രി​​ച്ച ഒ​​രു പ​​ദ്ധ​​തി​​യും ഫ​​ലം ക​​ണ്ടി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല പ​​രാ​​ജ​​യ​​വു​​മാ​​യി​​രു​​ന്നു. തെ​​രു​​വു​​നാ​​യ വ​​ന്ധ്യം​​ക​​ര​​ണം, പേ​​വി​​ഷ പ്ര​​തി​​രോ​​ധ കു​​ത്തി​​വ​​യ്പ്, ഷെ​​ല്‍​ട്ട​​റു​​ക​​ളി​​ല്‍ പാ​​ര്‍​പ്പി​​ക്ക​​ല്‍ എ​​ന്നി​​വ​​യൊ​​ന്നും ഫ​​ല​​പ്ര​​ദ​​മാ​​യി​​ല്ല. പു​​തി​​യ ത​​ദ്ദേ​​ശ പ്ര​​തി​​നി​​ധി​​ക​​ള്‍ നാ​​യ നി​​യ​​ന്ത്ര​​ണ​​ത്തി​​ന് പ്രാ​​യോ​​ഗി​​ക ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ല്‍ പ്ര​​തി​​ഷേ​​ധ​​വും വി​​മ​​ര്‍​ശ​​ന​​വും ശ​​ക്ത​​മാ​​കും.

Related posts

Leave a Comment