യു​വ​തി​യെ ഫോ​ണി​ൽ ശ​ല്യം ചെ​യ്ത യു​വാ​വ് പോ​ലീ​സ് പി​ടി​യി​ൽ

മാ​ന്നാ​ർ: യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യം ചെ​യ്ത​യാ​ളെ മാ​ന്നാ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി 11 നാ​ണ് യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി വീ​ണ്ടും ഫോ​ൺ വി​ളി​ച്ചു ശ​ല്യ​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. ഇ​തേത്തുട​ർ​ന്ന് യു​വ​തി മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​വേ​ലി​ക്ക​ര വ​ള്ളി​കു​ന്നം സ്വ​ദേ​ശി​യാ​യ ജ​യ​ൻ എ​ന്ന യു​വാ​വാ​ണ് യു​വ​തി​യെ ഫോ​ണി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​ത്. പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ര​ജീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

പ്ര​തി​യെ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തി​യ ന​ട​പ​ടി​യി​ൽ പോ​ലീ​സി​നെ പ്ര​കീ​ർ​ത്തി​ച്ചും ഇ​ത്ത​ര​ത്തി​ൽ സ്ത്രീ​ക​ൾ​ക്കെ​തി​രേ അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ വേ​ഗ​ത്തി​ൽ ത​ന്നെ പോ​ലീ​സി​നെ സ​മീ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment