നോവായി സുഹാൻ… ചി​റ്റൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ ആ​റ് വ​യ​സു​കാ​രന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ൽ നി​ന്ന് കാ​ണാ​താ​യ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 20 മ​ണി​ക്കൂ​ര്‍ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് 100 മീ​റ്റ​ര്‍ ദൂ​രെ​യു​ള്ള കു​ള​ത്തി​ല്‍ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പാ​ല​ക്കാ​ട്‌ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് സു​ഹാ​നെ കാ​ണാ​താ​യ​ത്. കു​ട്ടി​ക്കാ​യി ഡോ​ഗ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഡോ​ഗ്സ്കോ​ഡ് കാ​ണി​ച്ച കു​ള​ത്തി​ൽ കു​ട്ടി​ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​നു​മാ​യി സു​ഹാ​ൻ വ​ഴ​ക്കി​ട്ട് പി​ണ​ങ്ങി വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സാ​ധാ​ര​ണ കു​ട്ടി​ക​ൾ ത​മ്മി​ൽ ഉ​ണ്ടാ​കാ​റു​ള്ള പി​ണ​ക്കം മാ​ത്ര​മാ​യി​രു​ന്നു അ​ത്. എ​ന്നാ​ൽ കു​റ​ച്ചു നേ​രം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ കാ​ണാ​തി​രു​ന്ന​തോ​ടെ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. സു​ഹാ​ന്‍റെ അ​മ്മ നീ​ല​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. കു​ട്ടി​യെ കാ​ണാ​താ​കു​മ്പോ​ൾ അ​മ്മ സ്കൂ​ളി​ലെ ഒ​രു ആ​വ​ശ്യ​ത്തി​നാ​യി പോ​യ​താ​യി​രു​ന്നു.

Related posts

Leave a Comment