കി​ഴി​വി​ന്‍റെ പേ​രി​ൽ നെ​ല്ല് സം​ഭ​രി​ക്കു​ന്നി​ല്ല; ത​ല​യാ​ഴ​ത്തും മു​ണ്ടാ​റി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 1000 ട​ൺ!

ത​ല​യാ​ഴം: കൊ​യ്ത് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നെ​ല്ലി​ലെ ഈ​ർ​പ്പ​ത്തി​ലെ കി​ഴി​വി​ന്‍റെ പേ​രി​ൽ ത​ർ​ക്ക​മു​ന്ന​യി​ച്ച് മി​ല്ലു​കാ​ർ നെ​ല്ല് സം​ഭ​രി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 1000 ട​ണ്ണോ​ളം നെ​ല്ല് കെ​ട്ടി​ക്കി​ട​ക്കു​ന്നു. ത​ല​യാ​ഴം, ക​ല്ല​റ പ​ഞ്ചാ​യ​ത്തു​ക​ളെ വേ​ർ​തി​രി​ക്കു​ന്ന കെ​വി ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് നെ​ല്ല് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്.

മു​ണ്ടാ​റി​ലെ കി​ണ​റ്റു​ക​ര, ത​ട്ടാ​പ​റ​മ്പ്, പ​റ​മ്പ​ൻ​ക​രി, ത​മ്പാ​ൻ ബ്ലോ​ക്ക്, 54ബ്ലോ​ക്ക്, ജോ​ണി ബ്ലോ​ക്ക്, ക​ങ്ങ​ഴ കോ​ള​നി ബ്ലോ​ക്ക്, മു​ണ്ടാ​ർ ഒ​ന്ന്, ത​ല​യാ​ഴ​ത്തെ മു​ണ്ടാ​ർ അ​ഞ്ച്, മു​പ്പ​ത് തു​ട​ങ്ങി 11 പാ​ട​ശേ​ഖ​ര​ളി​ലാ​യി 300 ക​ർ​ഷ​ക​രു​ടെ നെ​ല്ലാ​ണ് എ​ട്ടു മു​ത​ൽ 10 വ​രെ കി​ഴി​വ് വേ​ണ​മെ​ന്ന മി​ല്ലു​കാ​രു​ടെ വി​ല​പേ​ശ​ൽ​മൂ​ലം സം​ഭ​രി​ക്കാ​നാ​വാ​തെ പാ​ട​ത്ത് കി​ട​ക്കു​ന്ന​ത്.

ക​നാ​ലി​നേ​ക്കാ​ൾ താ​ഴ്ന്ന നി​ല​ങ്ങ​ളാ​യ​തി​നാ​ൽ ഉ​റ​വ വ​ന്ന് നെ​ല്ല് ന​ന​ഞ്ഞു ന​ശി​ക്കാ​തി​തി​രി​ക്കാ​ൻ പാ​ട​ശേ​ഖ​ര സ​മി​തി​ക​ൾ കൊ​യ്ത്ത് ക​ഴി​ഞ്ഞി​ട്ടും അ​ധി​ക തു​ക ന​ൽ​കി ഡ്രൈ​വ​റെ നി​യോ​ഗി​ച്ച് മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് വെ​ള്ളം വ​റ്റി​ച്ചാ​ണ് വി​ള​വ് സം​ര​ക്ഷി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 20 മു​ത​ൽ കൊ​യ്ത നെ​ല്ലാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. പാ​ഡി ഓ​ഫീ​സ​ർ നെ​ല്ല് സം​ഭ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച സ്വ​കാ​ര്യ മി​ല്ലി​ന്‍റെ ഏ​ജ​ന്‍റ് ഇ​ന്നെ​ല​ത്തോ​ടെ നെ​ല്ല് സം​ഭ​ര​ണം അ​വ​സാ​നി​ച്ചു​വെ​ന്ന് ക​ർ​ഷ​ക​രെ അ​റി​യി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ വി​ള​വ് ന​ശി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വൈ​കി​യാ​ണ് ഈ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വി​ത ന​ട​ന്ന​ത്. വി​ത​ച്ച​പ്പോ​ൾ ക​ടു​ത്ത ചൂ​ടു​മൂ​ലം വി​ത ഉ​രു​കി ന​ശി​ച്ചി​ട​ത്തു​നി​ന്നാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി പ​രി​ര​ക്ഷി​ച്ചെ​ടു​ത്ത​ത്. 18നും 20 ​ക്വി​ന്‍റ​ലി​നു​മി​ട​യി​ൽ വി​ള​വ് ല​ഭി​ച്ചെ​ങ്കി​ലും നെ​ല്ല് സം​ഭ​ര​ണം അ​വ​താ​ള​ത്തി​ലാ​യ​ത് ക​ർ​ഷ​ക​ർ​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​യി. സ​മീ​പ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മൂ​ന്ന്, അ​ഞ്ച് കി​ലോ കി​ഴി​വി​ൽ നെ​ല്ല് സം​ഭ​രി​ച്ച​പ്പോ​ഴാ​ണ് ഇ​വി​ടെ സം​ഭ​ര​ണം പാ​ളി​യ​ത്. നെ​ല്ല് സം​ഭ​ര​ണം ത​ട​സ​പ്പെ​ട്ട​തോ​ടെ നെ​ല്ല് ഉ​ണ​ക്കി​യും മൂ​ടി​യി​ട്ടും ക​ർ​ഷ​ക​ർ ദി​വ​സ​ങ്ങ​ളാ​യി പാ​ട​ത്താ​ണ്.

അ​പ്പ​ർ കു​ട്ട​നാ​ട്ടി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കൊ​യ്ത്തു​ക​ഴി​ഞ്ഞ് നെ​ല്ല് സം​ഭ​ര​ണം അ​ന​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ദു​രി​ത​വും സാ​മ്പ​ത്തി​ക ന​ഷ്ട​വും ഉ​ണ്ടാ​ക്കു​ക​യാ​ണെ​ന്നും നെ​ല്ല് സം​ഭ​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും ക​ർ​ഷ​ക​നു​മാ​യ ടി.​ജെ. സെ​ബാ​സ്റ്റ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നെ​ല്ല് പാ​ട​ത്ത് ദി​വ​സ​ങ്ങ​ളാ​യി സൂ​ക്ഷി​ക്കു​ന്ന​ത് മൂ​ലം അ​ധി​ക പ​ണ​ച്ചെ​ല​വ് വ​രി​ക​യാ​ണെ​ന്നും നെ​ല്ല് സം​ഭ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് ചെ​റു​വ​ള്ളി, ടി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ജോ​മോ​ൻ ജോ​ൺ, അ​ജി, ഭാ​സ്ക​ര​ൻ, സു​മേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment