ചാ​വ​റ ഭ​വ​ന​പ​ദ്ധ​തി​യു​ടെ അ​ഞ്ചാ​മ​ത്തെ വീ​ടും കൈ​മാ​റി മേ​രി ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ പാ​​റ​​ത്തോ​​ട് പ​​ഞ്ചാ​​യ​​ത്തി​​ൽ മേ​​രി ക്വീ​​ൻ​​സ് മി​​ഷ​​ൻ ആ​​ശു​​പ​​ത്രി ന​​ട​​പ്പാ​​ക്കു​​ന്ന ചാ​​വ​​റ ഭ​​വ​​ന​​പ​​ദ്ധ​​തി വ​​ഴി നി​​ർ​​മി​​ച്ചു​​ന​​ൽ​​കു​​ന്ന ഭ​​വ​​ന​​ത്തി​​ന്‍റെ താ​​ക്കോ​​ൽ കൈ​​മാ​​റ്റം സി​​എം​​ഐ സ​​ഭ കോ​​ട്ട​​യം സെ​​ന്‍റ് ജോ​​സ​​ഫ് പ്ര​​വി​​ശ്യാ വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​​ലും സാ​​മൂ​​ഹ്യ ക്ഷേ​​മ​​വി​​ഭാ​​ഗം കൗ​​ൺ​​സി​​ല​​റും മേ​​രി ക്വീ​​ൻ​​സ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ. ​​സ​​ന്തോ​​ഷ് മാ​​ത്ത​​ൻ​​കു​​ന്നേ​​ൽ സി​​എം​​ഐ​​യും വീ​​ടി​​ന്‍റെ ആ​​ശീ​​ർ​​വാ​​ദം മേ​​രി ക്വീ​​ൻ​​സ് ആ​​ശു​​പ​​ത്രി​​യു​​ടെ ഫി​​നാ​​ൻ​​ഷ്യ​​ൽ അ​​ഡ്‌​​മി​​നി​​സ്‌​​ട്രേ​​റ്റ​​ർ ഫാ. ​​മാ​​ർ​​ട്ടി​​ൻ മ​​ണ്ണ​​നാ​​ൽ സി​​എം​​ഐ​​യും നി​​ർ​​വ​​ഹി​​ച്ചു.

2024ലെ ​​ചാ​​വ​​റ​​യ​​ച്ച​​ന്‍റെ തി​​രു​​നാ​​ൾ ദി​​ന​​മാ​​യ ജ​​നു​​വ​​രി മൂ​​ന്നി​​ന് പ്ര​​ഖ്യാ​​പി​​ച്ച ചാ​​വ​​റ കെ​​യ​​ർ പ്ല​​സ് പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി മേ​​രി ക്വീ​​ൻ​​സി​​ലെ ജീ​​വ​​ന​​ക്കാ​​രി​​ൽ അ​​ർ​​ഹ​​രാ​​യ ഒ​​രാ​​ൾ​​ക്കാ​​ണ് ചാ​​വ​​റ ഭ​​വ​​ന പ​​ദ്ധ​​തി പ്ര​​കാ​​രം വീ​​ട് നി​​ർ​​മി​​ച്ചു​​ന​​ൽ​​കി​​യ​​ത്. മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ പാ​​റ​​ത്തോ​​ട്, എ​​രു​​മേ​​ലി, നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പെ​​രു​​വ​​ന്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലും വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ചു​​ന​​ൽ​​കി​​യി​​രു​​ന്നു.

ഓ​​ഗ​​സ്റ്റ് 15ന് ​​പ​​രി​​ശു​​ദ്ധ ക​​ന്യ​​ക​​മ​​റി​​യ​​ത്തി​​ന്‍റെ സ്വ​​ർ​​ഗാ​​രോ​​പ​​ണ തി​​രു​​നാ​​ൾ ദി​​ന​​ത്തി​​ൽ ത​​റ​​ക്ക​​ല്ലി​​ട്ട്, സെ​​പ്റ്റം​​ബ​​ർ എ​​ട്ടി​​ന് പ​​രി​​ശു​​ദ്ധ ക​​ന്യ​​ക​​മ​​റി​​യ​​ത്തി​​ന്‍റെ ജ​​ന​​ന​​ത്തി​​രു​​നാ​​ൾ ദി​​ന​​ത്തി​​ൽ ക​​ട്ടി​​ള വ​​ച്ച് ഡി​​സം​​ബ​​ർ 31ന് ​​വീ​​ട് നി​​ർ​​മാ​​ണം പൂ​​ർ​​ത്തീ​​ക​​രി​​ച്ചു കൈ​​മാ​​റാ​​ൻ ക​​ഴി​​ഞ്ഞ​​തി​​ൽ സ​​ന്തോ​​ഷ​​വും അ​​ഭി​​മാ​​ന​​വു​​മു​​ണ്ടെ​​ന്നും മേ​​രി ക്വീ​​ൻ​​സ് കു​​ടും​​ബ​​ത്തി​​ലെ അം​​ഗ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ വ​​ള​​രെ​​യേ​​റെ സ​​ഹാ​​യ​​ക​​മാ​​യ​​താ​​യും ഫി​​നാ​​ൻ​​ഷ്യ​​ൽ അ​​ഡ്‌​​മി​​നി​​സ്‌​​ട്രേ​​റ്റ​​ർ ഫാ. ​​മാ​​ർ​​ട്ടി​​ൻ മ​​ണ്ണ​​നാ​​ൽ സി​​എം​​ഐ പ​​റ​​ഞ്ഞു.

പാ​​റ​​ത്തോ​​ട് ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ആ​​ശു​​പ​​ത്രി ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ഫാ. ​​തോ​​മ​​സ് മ​​തി​​ല​​ക​​ത്ത് സി​​എം​​ഐ, ഫാ. ​​സി​​റി​​ൾ ത​​ളി​​യ​​ൻ സി​​എം​​ഐ, പാ​​സ്റ്റ​​റ​​ൽ കെ​​യ​​ർ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ഇ​​ഗ്‌​​നേ​​ഷ്യ​​സ് പ്ലാ​​ത്താ​​നം സി​​എം​​ഐ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Related posts

Leave a Comment