‘ല​ക്ഷ്യ ലീ​ഡ​ർ​ഷി​പ്പ് സ​മ്മി​റ്റ്- 2026’ : ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന വി​ജ​യ​മാ​തൃ​ക പ​രീ​ക്ഷി​ക്കാ​ൻ കോ​ൺ​ഗ്ര​സ്; വ​യ​നാ​ട് ഉ​ച്ച​കോ​ടി​യി​ൽ ത്രീ ​ട​യ​ർ മാ​തൃ​ക ന​ട​പ്പാ​ക്കാ​ൻ ച​ർ​ച്ച

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ലി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളം പി​ടി​ക്കാ​ൻ ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​രീ​ക്ഷി​ച്ച വി​ജ​യ​മാ​തൃ​ക​ക​ൾ ന​ട​പ്പാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ്. നാ​ലി​നും അ​ഞ്ചി​നു​മാ​യി വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ ന​ട​ക്കു​ന്ന “ല​ക്ഷ്യ ലീ​ഡ​ർ​ഷി​പ്പ് സ​മ്മി​റ്റ്- 2026′ ൽ ​ഭ​ര​ണം പി​ടി​ച്ച ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും പ​രീ​ക്ഷി​ച്ച ത്രീ ​ട​യ​ർ വി​ജ​യ​മാ​തൃ​ക കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തു ച​ർ​ച്ച ചെ​യ്തു ന​ട​പ്പാ​ക്കു​ന്ന​താ​ണ് പ്ര​ധാ​ന അ​ജ​ൻ​ഡ.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഓ​രോ മ​ണ്ഡ​ല​ത്തി​ലേ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്രാ​ഥ​മി​ക അ​നൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​കും. ഇ​വ​ർ അ​ത​തു മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നു​ള്ള നി​ർ​ദേ​ശ​വു​മു​ണ്ടാ​കും. ഘ​ട​ക​ക​ക്ഷി​ക​ൾ മ​ത്സ​രി​ച്ചാ​ൽ ജ​യ​സാ​ധ്യ​ത കു​റ​വു​ള്ള സീ​റ്റു​ക​ൾ കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്ത് വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​ന്ന​തും ച​ർ​ച്ച​യി​ലെ​ത്തും. ഉ​ച്ച​കോ​ടി​യി​ൽ ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യി സീ​റ്റ് വ​ച്ചു​മാ​റു​ന്ന​ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​നും ക​ണ്‍​വീ​ന​റും കെ​പി​സി​സി പ്ര​സി​ഡ​ന്‍റും അ​ട​ക്ക​മു​ള്ള​വ​ർ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്തു​ക.

ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ക്കാ​ൻ ത്രി​ത​ല സം​വി​ധാ​ന​ത്തി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും നേ​താ​ക്ക​ളെ​യും വി​ഭാ​ഗീ​യ​ത​യും കാ​ലു​വാ​ര​ലും അ​വ​സാ​നി​പ്പി​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് ത്രി​ത​ല സം​വി​ധാ​ന​ത്തി​ൽ പ്ര​ഥ​മ പ​രി​ഗ​ണ​ന. കോ​ണ്‍​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി എ​ഐ​സി​സി നി​ർ​ദേ​ശി​ക്കു​ന്ന നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ച​ർ​ച്ച ചെ​യ്തു പ​രി​ഹ​രി​ക്കു​ക​യാ​ണ് പ്ര​ധാ​നം.

ഇ​തി​നാ​യി ദേ​ശീ​യ നേ​തൃ​ത്വം നി​ർ​ദേ​ശി​ക്കു​ന്ന നി​രീ​ക്ഷ​ക​ർ ജി​ല്ലാ, നി​യോ​ജ​ക​മ​ണ്ഡ​ലം, ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ലെ​ത്തി പ്ര​ശ്ങ്ങ​ൾ പ​ഠി​ച്ചു പ​രി​ഹാ​ര മാ​ർ​ഗം നി​ർ​ദേ​ശി​ക്കും. ജി​ല്ലാ ത​ല​ത്തി​ൽ തീ​ർ​ക്കാ​നാ​കാ​ത്ത പ്ര​ശ്ന​ങ്ങ​ൾ കെ​പി​സി​സി നേ​തൃ​ത്വ​ത്തെ ഇ​ട​പെ​ടു​ത്തി പ​രി​ഹ​രി​ക്കും. ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടു​ക​ളോ തീ​രു​മാ​ന​ങ്ങ​ളോ പ്രാ​ദേ​ശി​ക​മാ​യി അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ല.

എ​ന്നാ​ൽ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ഭാ​ഗീ​യ, അ​ച്ച​ട​ക്ക​ലം​ഘ​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​വ​രെ തി​രി​ച്ചെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ ര​ഹ​സ്യ​മാ​യി തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി ഉ​യ​ർ​ന്ന​വ​ർ​ക്കെ​തി​രേ പ്രാ​ദേ​ശി​ക വി​കാ​രം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​കും അ​ച്ച​ട​ക്ക ന​ട​പ​ടി വോ​ണോ വേ​ണ്ട​യോ എ​ന്നു തീ​രു​മാ​നി​ക്കു​ക. പ്രാ​ദേ​ശി​ക വി​കാ​രം ഇ​വ​ർ​ക്ക് അ​നു​കൂ​ല​മെ​ങ്കി​ൽ ന​ട​പ​ടി വ​രി​ല്ല.

പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രെ ഉ​ണ​ർ​ത്താ​ൻ മ​ണ്ഡ​ലം, ബ്ലോ​ക്ക് ക​മ്മി​റ്റി ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ണ്ട് ശേ​ഖ​ര​ണ​വു​മു​ണ്ടാ​കും. ഇ​തി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന തു​ക​യി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പ്രാ​ദേ​ശി​ക​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കും.

യു​ഡി​എ​ഫ് മ​ത്സ​രി​ക്കു​ന്ന 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളെ​യും എ​ബി​സി എ​ന്നീ കാ​റ്റ​ഗ​റി​ക​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ തി​ക​ഞ്ഞ ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളാ​ണ് ആ​ദ്യ​വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​ത്. ഒ​ത്തൊ​രു​മി​ച്ചു പി​ടി​ച്ചാ​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യാ​വു​ന്ന​വ​യാ​ണ് ര​ണ്ടാ​മ​ത്തെ വി​ഭാ​ഗ​ത്തി​ൽ. ഒ​ട്ടും വി​ജ​യ​സാ​ധ്യ​ത​യി​ല്ലാ​ത്ത​വ​യാ​ണ് സി ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ര​ണ്ടും മൂ​ന്നും വി​ഭാ​ഗ​ത്തി​ലെ മ​ണ്ഡ​ല​ങ്ങ​ളെ വി​ജ​യ സാ​ധ്യ​ത​യി​ലേ​ക്ക് മാ​റ്റാ​ൻ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​ക​ൾ അ​ട​ക്കം സം​ഘ​ടി​പ്പി​ക്കും.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു വ​രെ ഈ ​മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ജീ​വ​മാ​ക്കും. സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള വി​കാ​രം വോ​ട്ടാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ൾ, വി​ക​സ​ന മു​ര​ടി​പ്പും ജ​ന​ങ്ങ​ളെ നേ​രി​ട്ടു ബാ​ധി​ക്കു​ന്ന വി​ല​ക്ക​യ​റ്റ​വും നി​കു​തി​വ​ർ​ധ​ന​ക​ളും മ​റ്റും ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ചാ​ർ​ജ് വ​ർ​ധ​ന ഇ​രു​ട്ട​ടി​ക​ളും ഇ​വി​ടെ ച​ർ​ച്ച​യാ​ക്കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ കു​ടി​ശി​ക അ​ട​ക്കം ന​ൽ​കാ​ത്ത​തും ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​ത്ത​തും പ്ര​ചാ​ര​ണ​വി​ഷ​യ​മാ​കും.

കെ. ​ഇ​ന്ദ്ര​ജി​ത്ത്

Related posts

Leave a Comment