ഇ​ടു​ക്കി ടൗ​ണി​ന് സ​മീ​പം ക​ടു​വ​യി​റ​ങ്ങി; പ്ര​ദേ​ശ​ത്ത് വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ; ഭീ​തി​മാ​റാ​തെ നാ​ട്ടു​കാ​ർ

ചെ​റു​തോ​ണി: ഇ​ടു​ക്കി പാ​ർ​ക്കി​നു സ​മീ​പം രാ​ത്രി ക​ടു​വ​യെ ക​ണ്ട​താ​യി ലോ​റി ഡ്രൈ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​ന് മ​ല​പ്പു​റ​ത്തു​നി​ന്നു ലോ​ഡു​മാ​യി കു​മ​ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് ഡ്രൈ​വ​ർ റി​ൻ​ഷാ​ദാ​ണ് ക​ടു​വ​യെ ക​ണ്ട​ത്.

ഇ​ടു​ക്കി പാ​ർ​ക്കി​നോ​ടു ചേ​ർ​ന്ന് വ​ല​തു​വ​ശ​ത്തെ കാ​ട്ടി​ലേ​ക്കു പോ​കു​ന്ന​താ​ണ് ക​ണ്ട​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു നി​മി​ഷം പ​രി​ഭ്രാ​ന്ത​നാ​യ ഡ്രൈ​വ​ർ പാ​ർ​ക്കി​ലെ സെ​ക്യൂ​രി​റ്റി​ക്കാ​ര​നോ​ട് സം​ഭ​വം പ​റ​ഞ്ഞു. ഇ​യാ​ൾ ഇ​ടു​ക്കി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.

പോ​ലീ​സ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് രാ​ത്രി​ത​ന്നെ ഇ​ടു​ക്കി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ടു​വ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. രാ​വി​ലെ വീ​ണ്ടും കൂ​ടു​ത​ൽ വ​ന​പാ​ല​ക​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ക​ഞ്ഞി​ക്കു​ഴി​യി​ൽ ഇ​റ​ങ്ങി​യ പു​ലി​യെ തെ​ര​യു​ന്ന​തി​നാ​യി എ​രു​മേ​ലി​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. എ​ട്ടു​ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​തെ​ല്ലാം ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ് ഈ ​ഡ്രോ​ൺ.

‌ന​ഗ​രം​പാ​റ റേഞ്ച് ഓ​ഫീ​സ​ർ ടി. ​ര​ഘു​ലാ​ൽ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​പി. ശ്രീ​ജി​ത്ത്, സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​ആ​ർ. സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​എ​ഫ്ഒ​മാ​രാ​യ ആ​ൽ​ബ​ർ​ട്ട് കെ.​ സ​ണ്ണി, സി. ​അ​നി​ത്ത്, ആ​ൽ​ബി​ൻ, വാ​ച്ച​ർ​മാ​രാ​യ മ​നു, ലാ​ലു തു​ട​ങ്ങി​യ​വ​രു​ടെ സം​ഘ​മാ​ണ് ര​ണ്ടു ഭാ​ഗ​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

ക​ണ്ടെ​ത്താ​ൻ പ​റ്റി​യി​ല്ലെ​ങ്കി​ൽ ഇ​ന്ന് മൂ​ന്നാ​റി​ൽ​നി​ന്ന് ആ​ർ​ആ​ർ​ടി​യെ കൊ​ണ്ടു​വ​ന്നു തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ക​ടു​വ​യെ​ത്തി​യെ​ന്ന വാ​ർ​ത്ത ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തി​യി​രി​ക്കു​ക‍​യാ​ണ്.

Related posts

Leave a Comment