അ​മി​ത ജോ​ലി​ഭാ​രം: ആ​ശു​പ​ത്രി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു; ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ആ​രോ​പ​ണം

തൊ​ടു​പു​ഴ: സ്ഥി​രം ജീ​വ​ന​ക്കാ​രു​ടെ ജോ​ലി കൂ​ടി ചെ​യ്യാ​നാ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​ര​വ് ന​ല്‍​കി​യ​തി​നു പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച തൊ​ടു​പുഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വ​തി അ​പ​ക​ടനി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല. 48 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷ​മെ കൂ​ടു​ത​ല്‍ പ​റ​യാ​ന്‍ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ള്‍ അ​മി​ത​മാ​യി ക​ഴി​ച്ചാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ഇ​തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച് യു​വ​തി എ​ഴു​തി​യ ക​ത്തും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ എ​ച്ച്എം​സി ജീ​വ​ന​ക്കാ​രി​യാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​യാ​ണ് അ​മി​ത​മാ​യി വേ​ദ​ന​സം​ഹാ​രി ഗു​ളി​ക ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ​ത്. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യ്ക്കുശേ​ഷം ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

പ​ത്തു​വ​ര്‍​ഷ​മാ​യി ഇ​വി​ടെ താ​ത്കാ​ലി​ക ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ഉ​ച്ച​യ്ക്ക് ഓ​ഫീ​സി​ല്‍ വി​ളി​ച്ചു വ​രു​ത്തി ഉ​ത്ത​ര​വ് കൈ​മാ​റു​ക​യാ​യി​രു​ന്നു.പ​തി​വാ​യി ചെ​യ്തി​രു​ന്ന ജോ​ലി​ക്കു പു​റ​മെ സ്ഥി​രം ജീ​വ​ന​ക്കാ​ര്‍ ചെ​യ്യു​ന്ന ഏ​റെ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ജോ​ലി കൂ​ടി ഇ​വ​ര്‍​ക്കു ന​ല്‍​കി. കൂ​ടാ​തെ വീ​ഴ്ച വ​ന്നാ​ല്‍ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഇ​ത് വാ​യി​ച്ചു​നോ​ക്കി​യ ശേ​ഷം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കു ക​ത്തെ​ഴു​തിവ​ച്ചാ​ണ് ഇ​വ​ര്‍ ആ​ത്മ​ഹ​ത്യ​യ്ക്കു​ശ്ര​മി​ച്ച​ത്. ഓ​ഫീ​സി​ലെ ത​ന്നെ മ​റ്റു ചി​ല ജീ​വ​ന​ക്കാ​രു​മാ​യി ഇ​വ​ര്‍​ക്ക് അ​സ്വാ​ര​സ്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേത്തു​ട​ര്‍​ന്നാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ഉ​ത്ത​ര​വ് ന​ല്‍​കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. യു​വ​തി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലായതിനാ​ല്‍ ഇ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷമേ കേ​സെ​ടു​ക്കാ​നാ​കൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​രോ​ഗ്യവ​കു​പ്പും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment