കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ ; മ​ധു​സൂ​ദ​ന​ന്‍ മി​സ്ത്രി അ​ടു​ത്ത​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് എ​ഐ​സി​സി സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ധു​സൂ​ദ​ന​ന്‍ മി​സ്ത്രി അ​ടു​ത്ത​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ര​ണ്ട് ദി​വ​സം അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ങ്ങി കെ​പി​സി​സി നേ​തൃ​ത്വ​വു​മാ​യി സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും.

മി​സ്ത്രി​ക്കു പു​റ​മെ കേ​ര​ള​ത്തി​ന്‍റെ നി​രീ​ക്ഷ​ക ചു​മ​ത​ല​യു​ള്ള നേ​താ​ക്ക​ളും മി​സ്ത്രി​യോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്നു​ണ്ട്. ഈ ​മാ​സം അ​വ​സാ​ന വാ​ര​ത്തോ​ടെ കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ പ​ട്ടി​ക പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്യേ​ശി​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

വ​യ​നാ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ക്ഷ്യ 2026 ല്‍ ​ഇ​ത്ത​വ​ണ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നൂ​റി​ല​ധി​കം സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് മെ​ന​ഞ്ഞ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ​യും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ മു​ഴു​വ​ന്‍ നേ​താ​ക്ക​ളെ​യും ഈ ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ലും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

പാ​ര്‍​ട്ടി​യു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ടെ പേ​രി​ല്‍ അ​ക​ന്നുനി​ന്നി​രു​ന്ന ശ​ശി ത​രൂ​ര്‍ എം​പി​യും വ​യ​നാ​ട് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടാ​ന്‍ പാ​ര്‍​ട്ടി​ക്കുവേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​ന്ന​ദ്ധ​നാ​ണെ​ന്ന് ശ​ശി ത​രൂ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും അ​ണി​ക​ളും സ്വാ​ഗ​തം ചെ​യ്തി​ട്ടു​ണ്ട്.

ഈ ​വ​രു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ണ്‍​ഗ്ര​സിന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും ജീ​വ​ന്‍​മ​ര​ണ പോ​രാ​ട്ട​മാ​ണെ​ന്നും ഒ​റ്റ​ക്കെ​ട്ടാ​യി നേ​താ​ക്ക​ളെ​ല്ലാ​വ​രും പാ​ര്‍​ട്ടി​യു​ടെ​യും മു​ന്ന​ണി​യു​ടെ​യും വി​ജ​യ​ത്തി​നു വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നുമുള്ള അ​ഭി​പ്രാ​യം എ​ല്ലാ കോ​ണു​ക​ളി​ല്‍ നി​ന്നും ഉ​യ​ര്‍​ന്നി​രു​ന്നു.

ഈ ​അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് മു​തി​ര്‍​ന്ന നേ​താ​ക്ക​ളെ ഒ​പ്പംചേ​ര്‍​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​വും പ്ര​തി​പ​ക്ഷ നേ​താ​വും വി​ജ​യ​ത്തി​നാ​യി പു​തി​യ ഫോ​ര്‍​മു​ല ത​യാ​റാ​ക്കി​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടുപോ​കു​ന്ന​ത്.

Related posts

Leave a Comment