പാ​ക്കി​സ്ഥാ​നി​ലേ​ക്കു നേ​രി​ട്ടു വി​മാ​നം പ​റ​ത്താ​ൻ ബം​ഗ്ലാ​ദേ​ശ്

ധാ​ക്ക: 14 വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു വി​രാ​മം കു​റി​ച്ച്, പ​ര​സ്പ​രം നേ​രി​ട്ടു വി​മാ​ന സ​ർ​വീ​സി​ന് ഒ​രു​ങ്ങി ബം​ഗ്ലാ​ദേ​ശും പാ​കി​സ്ഥാ​നും. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു പാ​കി​സ്ഥാ​നി​ലേ​ക്കു നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ പ​റ​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി ധാ​ക്ക നാ​ഷ​ണ​ൽ എ​യ​ർ​ലൈ​ൻ വ്യാ​ഴാ​ഴ്ച അ​റി​യി​ച്ചു.

2026 ജ​നു​വ​രി 29ന് ​ധാ​ക്ക​യി​ൽ​നി​ന്നു ക​റാ​ച്ചി​യി​ലേ​ക്കു ബി​മാ​ൻ ബം​ഗ്ലാ​ദേ​ശ് എ​യ​ർ​ലൈ​ൻ ആ​ദ്യ​ത്തെ വി​മാ​നം പ​റ​ത്തും. ആ​ഴ്ച​യി​ൽ ര​ണ്ട് പ്രാ​വ​ശ്യ​മാ​യി​രി​ക്കും ഈ ​സ​ർ​വീ​സ്.2012​ൽ ആ​രം​ഭി​ച്ച​തും പി​ന്നീ​ട് നി​ല​ച്ച​തു​മാ​യ സ​ർ​വീ​സാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നു 1500 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പാ​കി​സ്ഥാ​നും ബം​ഗ്ലാ​ദേ​ശും ഒ​റ്റ രാ​ജ്യ​മാ​യി​രു​ന്നു.

1971ലെ ​ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും പി​രി​ഞ്ഞ​ത്. അ​തി​നു ശേ​ഷം പ​ര​സ്പ​ര സ​ഹ​ക​ര​ണ​മി​ല്ലാ​തെ​യാ​ണ് മു​ന്നോ​ട്ടു​പോ​യി​രു​ന്ന​ത്. ഇ​ട​യ്ക്കു ചി​ല മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ച്ചെ​ങ്കി​ലും ബ​ന്ധം വ​ഷ​ളാ​കു​മ്പോ​ൾ അ​ത് അ​വ​സാ​നി​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. എ​ന്നാ​ൽ, പു​തി​യ ഭ​ര​ണ​കൂ​ടം വ​ന്ന​തോ​ടെ പാ​ക്കി​സ്ഥാ​നു​മാ​യി അ​ടു​ക്കു​ക​യും ഇ​ന്ത്യ​യു​മാ​യി അ​ക​ലു​ക​യു​മാ​ണ് ബം​ഗ്ലാ​ദേ​ശ്.

പി​ടി​മു​റു​ക്കി പാ​ക് ബ​ന്ധം

ഹ​സീ​ന പു​റ​ത്താ​യ ശേ​ഷം ഇ​ന്ത്യ​യി​ൽ അ​ഭ​യം തേ​ടി​യ​തോ​ടെ ബം​ഗ്ലാ​ദേ​ശും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി. തീ​വ്ര​ഇ​സ്‌​ലാ​മി​ക ആ​ശ​യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന സം​ഘ​ട​ന​ക​ൾ ബം​ഗ്ലാ​ദേ​ശി​ൽ സ​ജീ​വ​മാ​വു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് പാ​ക്കി​സ്ഥാ​നു​മാ​യി അ​ടു​ക്കാ​നും തു​ട​ങ്ങി​യ​ത്. ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു​ക്ക​ൾ അ​ട​ക്ക​മു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രേ ആ​ക്ര​മ​ണം ശ​ക്ത​മാ​യ​തി​ൽ ഇ​ന്ത്യ അ​മ​ർ​ഷം പ്ര​ക​ടി​ച്ചി​രു​ന്നു.

2024 ന​വം​ബ​റി​ൽ ക​റാ​ച്ചി​യി​ൽ​നി​ന്ന് ബം​ഗ്ലാ​ദേ​ശി​ലെ പ്ര​ധാ​ന തു​റ​മു​ഖ​മാ​യ ചി​റ്റ​ഗോം​ഗി​ലേ​ക്കു ച​ര​ക്ക് ക​പ്പ​ലു​ക​ൾ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വ്യാ​പാ​രം വ​ർ​ധി​ക്കു​ക​യും സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ൾ വ​ള​രു​ക​യും ചെ​യ്തു. പ്ര​ശ​സ്ത​രാ​യ പാ​ക് ഗാ​യ​ക​ർ ധാ​ക്ക​യി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചി​കി​ത്സ​യ്ക്കാ​യി ബം​ഗ്ലാ​ദേ​ശി​ലെ രോ​ഗി​ക​ൾ പാ​കി​സ്ഥാ​നി​ലേ​ക്കു യാ​ത്ര ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്

Related posts

Leave a Comment