അ​മി​ത വ്യാ​യാ​മം മൂ​ലം 23-കാ​രി​യു​ടെ ആ​ർ​ത്ത​വം നി​ല​ച്ചു: വൃ​ക്ക​ക​ളും ത​ക​രാ​റി​ൽ; യു​വ​തി​ക്കു​ള്ള​ത് 50 കാ​രി​യു​ടെ ഹോ​ർ​മോ​ണെന്ന് ഡോക്ടർമാർ

വ്യാ​യാ​മം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ൽ പ​കു​തി ആ​ളു​ക​ളും. ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് മു​ക്ത​രാ​ക്കാ​ൻ വ്യാ​യാ​മം ന​മ്മെ സ​ഹാ​യി​ക്കും. എ​ന്നാ​ൽ ഓ​രോ ആ​ളു​ക​ൾ​ക്കും അ​വ​രു​ടെ ശ​രീ​ര ഘ​ട​ന​യ്ക്ക് അ​നു​സൃ​ത​മാ​യ വ്യാ​യാ​മം വേ​ണം ചെ​യ്യാ​ൻ. അ​ല്ലാ​ത്ത പ​ക്ഷം ശ​രീ​രാ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ന്ന​തി​നു പ​ക​രം മ​റ്റ് പ​ല അ​സു​ഖ​ങ്ങ​ളേ​യും ക്ഷ​ണി​ച്ചു വ​രു​ത്തേ​ണ്ട അ​വ​സ്ഥ വ​രും.

കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഷെ​ജി​യാം​ഗ് പ്ര​വി​ശ്യ​യി​ൽ താ​മ​സി​ക്കു​ന്ന 23- കാ​രി​ക്ക് സം​ഭ​വി​ച്ച​തും അ​ത്ത​ര​ത്തി​ലൊ​രു അ​നു​ഭ​വ​മാ​ണ്. അ​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. അ​വ​ൾ​ക്ക് വ്യാ​യാ​മ​ത്തോ​ട് ക​ടു​ത്ത അ​ഡി​ക്ഷ​ൻ ആ​യി. എ​ല്ലാ ദി​വ​സ​വും 70 മി​നി​ട്ട് അ​വ​ൾ വ്യാ​യാ​മ​ത്തി​നാ​യി നീ​ക്കി വ​യ്ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​മി​ത​മാ​യി അ​വ​ൾ ചെ​യ്യു​ന്ന വ​ർ​ക്ക്ഔ​ട്ടു​ക​ൾ ശ​രീ​ര​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യി​രു​ന്നു. പി​ന്നാ​ലെ ഓ​രോ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും അ​വ​ളെ അ​ല​ട്ടാ​ൻ തു​ട​ങ്ങി.

ആ​ർ​ത്ത​വ സ​മ​യ​ത്തെ ര​ക്ത​സ്രാ​വം കു​റ​യു​ക​യാ​യി​രു​ന്നു ആ​ദ്യ സ​മ​യ​ങ്ങ​ളി​ൽ അ​വ​ൾ നേ​രി​ട്ട പ്ര​ശ്നം. പി​ന്നാ​ലെ ഒ​ന്നൊ​ന്നാ​യി ഓ​രോ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കാ​ൻ തു​ട​ങ്ങി. ആ​ർ​ത്ത​വം പി​ന്നീട് വ​രാ​തെ ആ​വു​ക​യും ചെ​യ്ത​തോ​ടെ അ​വ​ൾ ഡോ​ക്ട​റെ ക​ൺ​സ​ൾ​ട്ട് ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ അ​വ​ളു​ടെ ശ​രീ​ര​ത്തി​ന്‍റെ ഹോ​ർ​മോ​ണു​ക​ൾ 50 വ​യ​സു​കാ​രി​യു​ടേ​ത് പോ​ലെ ആ​യെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്. മാ​ത്ര​മ​ല്ല അ​മി​ത വ്യാ​യാ​മം അ​വ​ളു​ടെ വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​ക്കി​യെ​ന്നും ക​ണ്ടെ​ത്തി. അതോ​ടെ വ്യാ​യാ​മം നി​ർ​ത്താ​ൻ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

ശ​രീ​ര​ഭാ​രം 60 നു ​മു​ക​ളി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നാ​യ് ജി​മ്മി​ൽ ജോ​യി​ൻ ചെ​യ്ത​ത്. ആ​ദ്യ കു​റ​ച്ച് മാ​സ​ങ്ങ​ളെ​ത്തി​യ​പ്പോ​ൾ ശ​രീ​ര ഭാ​രം കു​റ​യു​ന്നു​ണ്ടെ​ന്ന് ക​ണ്ട​തോ​ടെ വ​ല്ലാ​ത്ത ആ​വേ​ശ​വും ആ​ത്മ​വി​ശ്വാ​സ​വും അ​വ​ൾ​ക്ക് വ​ന്നു. അ​ങ്ങ​നെ വ​ർ​ക്ക്ഒ​ട്ടു​ക​ളോ​ട് ഭ്രാ​ന്ത​മാ​യ ഇ​ഷ്ടം ഉ​ണ്ടാ​യി. ‍വ​ർ​ക്ക്ഔ​ട്ട് ചെ​യ്യു​ന്ന സ​മ​യ​വും കൂ​ട്ടി. എ​ന്നാ​ൽ ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​വ​ളെ അ​ല​ട്ടി​യ​തോ​ടെ പൂ​ർ​ണ​മാ​യി ജി​മ്മി​ൽ പോ​കു​ന്ന​തും വ്യാ​യാ​മം ചെ​യ്യു​ന്ന​തും കു​റ​യ്ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചു. ശ​രീ​രം പ​ഴ​യ​തു​പോ​ലെ​യാ​ക്കാ​ൻ ചൈ​നീ​സ് പ​ര​മ്പ​രാ​ഗ​ത മ​രു​ന്നു​ക​ളാ​ണ് നി​ർ​ദേ​ശി​ച്ച​ത്.

Related posts

Leave a Comment