തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പിനു വേണ്ടി ആവേശകരമായ പോരാട്ടം തുടരുമ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്തേക്കു കയറി. 487 പോയിന്റാണ് കണ്ണൂരിനുള്ളത്.
രണ്ടാം സ്ഥാനത്ത് കോഴിക്കോട് 483 പോയിന്റോടെയും ആതിഥേയരായ നിലവിലെ സ്വർണക്കപ്പ് ജേതാക്കളായ തൃശൂർ ജില്ല 481 പോയന്റുമായി മൂന്നാംസ്ഥാനത്തുമാണ്. പാലക്കാട് 471, തിരുവനന്തപുരം 463, കൊല്ലം 461, എറണാകുളം 459, മലപ്പുറം 458, കോട്ടയം 450, കാസർകോട് 439, വയനാട് 436, ആലപ്പുഴ 431, പത്തനംതിട്ട 408, ഇടുക്കി 385 എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില. മൂന്നാം നാളിൽ നിരവധി മത്സരങ്ങൾ നടക്കുന്നതിനാൽ രാത്രിയോടെ ലീഡർ മാറിമറിയാൻ സാധ്യതകളെയാണ്.
