പേര് മാറ്റാൻ ചൈനയുടെ ‘ആർ യൂ ഡെഡ്’ ആപ്പ്

വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച ചൈനയുടെ ‘ആര്‍ യൂ ഡെഡ്’ (Are You Dead?) എന്ന ആപ്പ് പേര് മാറ്റാനൊരുങ്ങുന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഉപയോക്താവ് എല്ലാ 48 മണിക്കൂറിലും ചെക്ക് ഇന്‍ ചെയ്തില്ലെങ്കിൽ ഇയാളുടെ വേണ്ടപ്പെട്ടവരെ അലര്‍ട്ട് ചെയ്യാനുള്ള സംവിധാനമാണ് ഈ ചൈനീസ് ആപ്പിനെ ശ്രദ്ധാകേന്ദ്രമാക്കിയത്.

പുറത്തിറങ്ങിയതിനു പിന്നാലെ, ചൈനയിലും മറ്റ് വിദേശരാജ്യങ്ങളിലും ഈ അപ്പ് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. തനിച്ച് താമസിക്കുന്ന ധാരാളം ജനങ്ങളുള്ള ചൈനയുടെ ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഈ സംരംഭം വളരെയേറെ പ്രയോജനകരമാണെന്ന വിലയിരുത്തലും വ്യാപകമായുണ്ടായി.

ഡെമുമു എന്ന ആഗോള ബ്രാന്‍ഡ് നെയിം സ്വീകരിക്കാന്‍ കമ്പനി ഇപ്പോൾ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍, ആപ്പ് ഇത്രയേറെ വൈറലാകാന്‍ കാരണം അതിന്‍റെ വൈറൈറ്റി പേരാണെന്ന് സൈബര്‍ ലോകത്ത് നിരവധി പേര് അഭിപ്രായപ്പെടുന്നു. ഈ പേര് മാറുന്നതോടെ ‘ആര്‍ യൂ ഡെഡ്’ മറ്റേതൊരു ആപ്പ് പോലെയായിത്തീരുമെന്നും നെറ്റിസൺസ് കരുതുന്നു.

2024ലെ കണക്കുകള്‍ പ്രകാരം, ചൈനയിലെ മൊത്തം വീടുകളുടെ അഞ്ചിലൊന്നും തനിച്ച് താമസിക്കുന്നവരുടേതാണ്. ഒരു പതിറ്റാണ്ടു മുന്‍പുള്ള ചൈനയിൽ, ഇത് 15 ശതമാനം വീടുകളായിരുന്നു.

Related posts

Leave a Comment