ഭക്ഷ്യസുരക്ഷയ്ക്ക് പുല്ലുവില? ആശങ്കയായി രാജസ്ഥാനിലെ സംഭവം

രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഫിനി എന്ന പരമ്പരാഗത മധുരപലഹാരത്തിനായി ഏതാനും തൊഴിലാളികള്‍ ചേര്‍ന്ന് മാവ് കുഴയ്ക്കുകയാണ്. പക്ഷേ, അത് കാലുകള്‍ ഉപയോഗിച്ചാണെന്ന് മാത്രം.

വൃത്തിഹീനമായ ഈ പ്രവര്‍ത്തി ഭക്ഷ്യസുരക്ഷയെക്കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ത്തുകയാണ്. സലസര്‍ ബലാജി ഫെനി ഉദ്യോഗ് എന്ന കമ്പനിയിലാണ് സംഭവം എന്ന നിഗമനത്തെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ടീം ഇവിടെ നടത്തയ റെയ്ഡില്‍ 110 കിലോ ഫെനി പിടിച്ചെടുത്ത് നശിപ്പിച്ചു. ഇവിടെ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഗുണനിലവാര മാനദണ്ഡങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കൂടുതല്‍ നിയമനടപടികളിലേക്ക് നീങ്ങും.

ജോധ്പൂരിലെ ഭക്ഷണ സംസ്‌കാരത്തിന്റെ അടയാളമായിരുന്നു ഫെനി അടുത്തകാലത്ത് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റി അയയ്ക്കാന്‍ ആരംഭിച്ചിരുന്നു.

Related posts

Leave a Comment