വാ​രി​ക്കോ​രി… ഹ​രി​ത​ക​ര്‍​മ​സേ​ന​യ്ക്ക് ഗ്രൂ​പ്പ് ഇ​ന്‍​ഷു​റ​ന്‍​സ്; റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക് ആ​ദ്യ അ​ഞ്ചു​ദി​വ​സം സൗ​ജ​ന്യ ചി​കി​ത്സ; ഡി​ഗ്രി​ത​ലം വ​രെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റ് ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നി​യ​മ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ബാ​ല​ഗോ​പാ​ല്‍ അ​വ​ത​രി​പ്പി​ച്ച ആ​റാ​മ​ത്തെ ബ​ജ​റ്റാ​ണി​ത്. സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക​മാ​യി ശ്വാ​സം മു​ട്ടി​ക്കു​ക​യും കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചാ​യി​രു​ന്നു ധ​ന​മ​ന്ത്രി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

കേ​ര​ള​ത്തി​ന്‍റെ വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും റ​വ​ന്യു ഗ്രാ​ന്‍റ് വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ക​ട​മെ​ടു​പ്പു​പ​രി​ധി കു​റ​യ്ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തെ ശ്വാ​സം മു​ട്ടി​ച്ചു​വെ​ന്ന് ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വോ​ട്ട് ചോ​രി മാ​ത്ര​മ​ല്ല നോ​ട്ട് ചോ​രി​യും കേ​ന്ദ്രം ചെ​യ്തു. ഈ ​വ​ര്‍​ഷം 17,000 കോ​ടി രൂ​പ വെ​ട്ടി​ക്കു​റ​ച്ചു. കേ​ന്ദ്ര​ത്തി​ന്‍റേ​ത് കി​ഫ്ബി റ​ദ്ദ് ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തു​ട​രാ​ന്‍ 2000 കോ​ടി രൂ​പ അ​ധി​ക​മാ​യി വേ​ണം. കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​ള്ള ആ​നു​കു​ല്യം വാ​ങ്ങാ​ന്‍ ഒ​ത്തൊ​രു​മ​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​ത്തെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ഡ്ജ​റ്റി​ലെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ള്‍

** എം​സി റോ​ഡ് വി​ക​സ​ന നി​ര്‍​മാ​ണ​ത്തി​ന് 5317
**വേ​ഗ റെ​യി​ല്‍ നാ​ല് ഘ​ട്ട​ങ്ങ​ളാ​യി പൂ​ര്‍​ത്തി​യാ​ക്കും. ആ​ദ്യ​ഘ​ട്ട​മാ​യി 100 കോ​ടി
** ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അം​ഗ​ങ്ങ​ളു​ടെ ഓ​ണ​റേ​റി​യം വ​ര്‍​ധി​പ്പി​ച്ചു.
** സാ​ക്ഷ​ര​ത പ്രേ​ര​ക്മാ​ര്‍​ക്ക് മാ​സം 1000 രൂ​പ കൂ​ട്ടി
** സ്‌​കൂ​ള്‍ പാ​ച​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ദി​വ​സ വേ​ത​ന​മാ​യി 25 രൂ​പ വ​ര്‍​ധി​പ്പി​ക്കും
**അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്ക് പ്ര​തി​മാ​സം 1000 രൂ​പ വ​ര്‍​ധി​പ്പി​ച്ചു. ഹെ​ല്‍​പ്പ​ര്‍​മാ​ര്‍​ക്ക് 500 രൂ​പ​യും വ​ര്‍​ധ​ന ഉ​ണ്ടാ​കും
** ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് 160 കോ​ടി
** ക​ണ​ക്ട് ടു ​വ​ര്‍​ക്കി​ന് 400 കോ​ടി
**ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​രു​ടെ പ്ര​തി​മാ​സ ഓ​ണ​റേ​റി​യം 1000 രൂ​പ വ​ര്‍​ധി​പ്പി​ച്ചു.
** സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ശ്ര​മി​ക്കാ​ന്‍ ഹ​ബ്ബു​ക​ള്‍
** ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ല്‍ മെ​ഡി​സെ​പ് 2- കൂ​ടു​ത​ല്‍ ആ​ശു​പ​ത്രി​ക​ളും ആ​നു​കു​ല്യ​ങ്ങ​ളും
** ഹ​രി​ത​ക​ര്‍​മ​സേ​ന​യ്ക്ക് ഗ്രൂ​പ്പ് ഇ​ന്‍​ഷു​റ​ന്‍​സ്
** പ​ഞ്ചാ​യ​ത്ത്ത​ല സ്‌​കി​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് 20 കോ​ടി
**തൊ​ഴി​ലു​റ​പ്പു​പ​ദ്ധ​തി​ക്ക് 1000 കോ​ടി രൂ​പ വ​ക​യി​രു​ത്തി
** വ​ര്‍​ക്ക് നി​യ​ര്‍ ഹോം ​പ​ദ്ധ​തി 200 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കും
** ഓ​ട്ടോ ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇ​ന്‍​ഷു​റ​ന്‍​സ്
** സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു വി​ര​മി​ച്ച​വ​ര്‍​ക്ക് മെ​ഡി​സെ​പ് മാ​തൃ​ക​യി​ല്‍ പ​ദ്ധ​തി
**വ​യോ​ജ​ന സം​ര​ക്ഷ​ണ​ത്തി​ന് എ​ല്‍​ഡേ​ര്‍​ലി ബ​ജ​റ്റ്
** തി​രു​വ​ന​ന്ത​പു​ര​ത്ത് വി.​എ​സ്. സെ​ന്‍റ​റി​ന് 20 കോ​ടി
** പ​രി​സ്ഥി​തി സൗ​ഹൃ​ദ ഓ​ട്ടോ​ക​ള്‍ വാ​ങ്ങാ​ന്‍ 40,000 രൂ​പ
** ഒ​ന്ന് മു​ത​ല്‍ പ​ത്ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ള്‍​ക്ക് ഇ​ന്‍​ഷു​റ​ന്‍​സ്
** നേ​റ്റി​വി​റ്റി കാ​ര്‍​ഡ് ന​ല്‍​കും, ഇ​തി​ന് 20 കോ​ടി
** വ​യ​നാ​ട് ദു​രി​ത ബാ​ധി​ത​രാ​യ ആ​ദ്യ ബാ​ച്ചി​ലു​ള്ള​വ​ര്‍​ക്ക് ഫെ​ബ്രു​വ​രി മൂ​ന്നാം​വാ​രം പു​തി​യ വീ​ട് കൈ​മാ​റും
** സൗ​രോ​ര്‍​ജം സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്യാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ തോ​റും പ​ദ്ധ​തി
** റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ആ​ദ്യ അ​ഞ്ച് ദി​വ​സം സൗ​ജ​ന്യ ചി​കി​ത്സ
** ശ​ബ​രി​മ​ല മാ​സ്റ്റ​ര്‍ പ്ലാ​നി​ന് 30 കോ​ടി, ക്ലീ​ന്‍ പ​മ്പ പ​ദ്ധ​തി​ക്ക് 30 കോ​ടി
** വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ന്‍ 100 കോ​ടി അ​ധി​കം ന​ല്‍​കും
** കാ​ന്‍​സ​ര്‍, എ​യ്ഡ്‌​സ് രോ​ഗി​ക​ള്‍​ക്ക് 2000 ധ​ന​സ​ഹാ​യം
** പു​തി​യ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​ക്ക് 50 കോ​ടി
** ക്ഷീ​ര​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് 128 കോ​ടി
** പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ന് 6 കോ​ടി
** കു​ട്ട​നാ​ട് വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണ​ത്തി​ന് 60. 5 കോ​ടി
** വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് 1973 കോ​ടി
** നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് 150 കോ​ടി
** മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യ്ക്ക് 239 കോ​ടി
** വ​യ​നാ​ട് പാ​ക്കേ​ജി​ന് 50 കോ​ടി
** സ്വ​കാ​ര്യ വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ള്‍​ക്ക് 20 കോ​ടി
** റെ​യ​ര്‍ എ​ര്‍​ത്ത് കോ​റി​ഡോ​റി​ന് 100 കോ​ടി
** അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ലൈ​ഫ് ഇ​ന്‍​ഷു​റ​ന്‍​സ്
** വി​ഴി​ഞ്ഞം വി​ക​സ​ന​ത്തി​ന് 1000 കോ​ടി
** ക്ഷേ​മ പെ​ന്‍​ഷ​ന് 14500 കോ​ടി
** ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി​വി​ഹി​തം വ​ര്‍​ധി​പ്പി​ച്ചു
** ഈ ​സ​ര്‍​ക്കാ​ര്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ 54,000 കോ​ടി രൂ​പ ക്ഷേ​മ പെ​ന്‍​ഷ​നാ​യി ജ​ന​ങ്ങ​ളു​ടെ കൈ​ക​ളി​ലെ​ത്തും
** പ്ര​തി​മാ​സം 125 കോ​ടി രൂ​പ വീ​തം കെ​എ​സ്ആ​ര്‍​ടി​സി​ക്ക് ന​ല്‍​കി. ജീ​വ​ന​ക്കാ​ര്‍​ക്ക് ഒ​ന്നാം തീ​യ​തി ശ​മ്പ​ളം ന​ല്‍​കാ​ന്‍ സാ​ധി​ച്ചു
** കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് 75 കോ​ടി
** കൈ​ത്ത​റി​ക്ക് 59 കോ​ടി
** കെ​എ​സ്ഇ​ബി​ക്ക് 1228 കോ​ടി
** കേ​ര​ള ക​ശു​വ​ണ്ടി ബോ​ര്‍​ഡി​ന് 41 കോ​ടി
** കെ ​ഫോ​ണി​ന് 112 കോ​ടി
** കൃ​ഷി​ക്ക് 2024 കോ​ടി
** മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യ്ക്ക് 318 കോ​ടി
** ഡി​ഗ്രി​ത​ലം വ​രെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം
** വ​ന​സം​ര​ക്ഷ​ണ​ത്തി​ന് 50 കോ​ടി
** കാ​സ​ര്‍​കോ​ട് പാ​ക്കേ​ജി​ന് 80 കോ​ടി
** കി​ല​യ്ക്ക് 34 കോ​ടി
** ചെ​റു​കി​ട വ്യ​വ​സാ​യ​ത്തി​ന് 39 കോ​ടി
** ജി​ല്ലാ റോ​ഡു​ക​ള്‍​ക്ക് 300 കോ​ടി
** ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് 27. 81 കോ​ടി
** കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ വി​ക​സ​ന​ത്തി​ന് 45 കോ​ടി
** കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഡ്രോ​ണ്‍ റി​സ​ര്‍​ച്ച് കേ​ന്ദ്ര​ത്തി​ന് 8 കോ​ടി
** ടെ​ക്‌​നോ പാ​ര്‍​ക്കി​ന് 25 കോ​ടി
** വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യ്ക്ക് 413 കോ​ടി
** ധ​ര്‍​മ്മ​ടം ടൂ​റി​സം വി​ക​സ​ന​ത്തി​ന് 2 കോ​ടി
** റോ​ഡു​ക​ള്‍​ക്കും പാ​ല​ങ്ങ​ള്‍​ക്കും 1182 കോ​ടി
** ഉ​ള്‍​നാ​ട​ന്‍ ജ​ല​ഗ​താ​ഗ​ത​ത്തി​ന് 138 കോ​ടി
** ജ​ല​ഗ​താ​ഗ​ത വി​ക​സ​ന​ത്തി​ന് 33 കോ​ടി
** ചാ​മ്പ്യ​ന്‍​സ് ബോ​ട്ട് ലീ​ഗി​ന് 10. 46 കോ​ടി
** സ്ത്രീ ​സു​ര​ക്ഷ പെ​ന്‍​ഷ​ന് 3820 കോ​ടി
** സ്‌​കൂ​ളു​ക​ളി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് 10 കോ​ടി
** ബി​പി​എ​ല്‍ കു​ട്ടി​ക​ളു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് 7.9 കോ​ടി ** സ​മ​ഗ്ര ശി​ക്ഷ പ​ദ്ധ​തി​ക്ക് 23 കോ​ടി
** പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് 1128 കോ​ടി
** ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് 851.46 കോ​ടി
** സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് 250 കോ​ടി **പ​ത്ര​പ്ര​വ​ർ​ത്ത​ക പെ​ൻ​ഷ​ൻ 1,500 രൂ​പ വ​ർ​ധി​പ്പി​ച്ചു

Related posts

Leave a Comment