‘ആ​ദ്യ സി​നി​മ റി​ലീ​സ് ചെ​യ്ത​പ്പോ​ൾ ഞാ​ൻ അ​ഭി​ന​യി​ച്ച ഭാ​ഗം ക​ട്ട് ചെ​യ്തു’: സി​നി​മ​യി​ൽ വ​ന്നി​ല്ല എ​ന്ന​തി​നേ​ക്കാ​ൾ കൂ​ട്ടു​കാ​രോ​ട് എ​ന്ത് പ​റ​യും എ​ന്ന​താ​യി​രു​ന്നു സ​ങ്ക​ടം; ഗി​ന്ന​സ് പ​ക്രു

ആ​ദ്യ സി​നി​മ​യി​ലെ മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കു മു​ൻ​പി​ൽ വെ​ളി​പ്പെ​ടു​ത്തി ച​ല​ച്ചി​ത്ര​താ​രം ഗി​ന്ന​സ് പ​ക്രു എ​ന്ന അ​ജ​യ് കു​മാ​ർ. നാ​ലാം ക്ലാ​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ദ്യ​മാ​യി സ്റ്റേ​ജി​ൽ ക​യ​റി​യ​ത്. ക​ഥാ​പ്ര​സം​ഗ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. വ​ലി​യ ക​ര​ഘോ​ഷ​മാ​യി​രു​ന്നു. സ്റ്റേ​ജി​ൽ പെ​ർ​ഫോം ചെ​യ്യാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്ന് അ​ന്നാ​ണ് മ​ന​സി​ലാ​യ​ത്. ബെ​സ്റ്റ് പെ​ർ​ഫോ​മ​ർ​ക്കു​ള്ള സ​മ്മാ​ന​മാ​യി നി​ല​വി​ള​ക്കും കി​ട്ടി. ആ​ദ്യം കി​ട്ടി​യ അം​ഗീ​കാ​രം. ആ​ദ്യ​മാ​യി ക​ണ്ട താ​ര​ങ്ങ​ൾ കു​തി​ര​വ​ട്ടം പ​പ്പു ചേ​ട്ട​നും ജ​ഗ​തി ചേ​ട്ട​നും മാ​ള അ​ര​വി​ന്ദ​ൻ ചേ​ട്ട​നു​മാ​ണ്. ഇ​വ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു ആ​ദ്യ സി​നി​മ.

അ​ത്ഭു​ത‍​ദ്വീ​പി​ൽ രാ​ജ​ഗു​രു​വാ​യി അ​ഭി​ന​യി​ച്ച വെ​ട്ടൂ​ർ പു​രു​ഷ​ൻ ചേ​ട്ട​നും സി​നി​മ​യി​ൽ ഒ​രു വേ​ഷം ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ശി​ഷ്യ​ൻ റോ​ളാ​യി​രു​ന്നു എ​നി​ക്ക്. ആ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​തോ​ടെ സ്കൂ​ളി​ലും നാ​ട്ടി​ലും ഞാ​ൻ സി​നി​മാ ന​ട​നാ​യി. ഞാ​ൻ ഷൂ​ട്ടിം​ഗി​ന് പോ​കു​മ്പോ​ൾ ഒ​രു നാ​ടാ​ണ് എ​ന്നെ യാ​ത്ര​യാ​ക്കി​യി​രു​ന്ന​ത്.

പ്രീ​മി​യ​ർ പ​ത്മി​നി കാ​റി​ലാ​യി​രു​ന്നു ലൂ​സ് ലൂ​സ് ലൂ​സ് അ​ര​പ്പി​രി ലൂ​സി​ന്‍റെ സെ​റ്റി​ലേ​ക്ക് എ​ന്നും പോ​യി​രു​ന്ന​ത്. സി​നി​മ ക്രൂ​വി​ട്ട കാ​റാ​യി​രു​ന്നു അ​ത്. ആ ​കാ​ർ യാ​ത്ര​യും എ​നി​ക്ക് പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു. പ​ക്ഷെ ആ ​സി​നി​മ റി​ലീ​സി​ന് വ​ന്ന​പ്പോ​ൾ എ​ന്‍റെ ഭാ​ഗം അ​തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ർ ക​ട്ട് ചെ​യ്ത് ക​ള​ഞ്ഞി​രു​ന്നു. അ​ന്ന് ഞാ​ൻ ത​ക​ർ​ന്നു​പോ​യി. സി​നി​മ​യി​ൽ വ​ന്നി​ല്ല എ​ന്ന​തി​നേ​ക്കാ​ൾ കൂ​ട്ടു​കാ​രോ​ട് എ​ന്ത് പ​റ​യും എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ സ​ങ്ക​ടം. ആ ​സി​നി​മ​യ്ക്ക് വേ​ണ്ടി മു​ടി മൊ​ട്ട​യ​ടി​ക്കു​ക​യും ഫൈ​റ്റ് ചെ​യ്യു​ക​യു​മെ​ല്ലാം ഞാ​ൻ ചെ​യ്തി​രു​ന്നു എ​ന്ന് ഗി​ന്ന​സ് പ​ക്രു പ​റ​ഞ്ഞു.

Related posts

Leave a Comment