കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു ഫെ​ബ്രു​വ​രി 27 വ​രെ ദീ​ർ​ഘി​പ്പി​ച്ചു;​സ്ഥി​രം സ​ർ​വീ​സാ​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​തെ റെ​യി​ൽ​വേ

കൊ​ല്ലം: കൊ​ല്ലം-എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​വ​ന്ന (06169/06170) മെ​മു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഫെ​ബ്രു​വ​രി 27 വ​രെ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ.നേ​ര​ത്തേ ഈ ​ട്രെ​യി​നു​ക​ൾ ജ​നു​വ​രി 30 വ​രെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് റെ​യി​ൽ​വേ അ​റി​യി​ച്ചി​രു​ന്ന​ത്.

തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​മാ​ണ് ഈ ​മെ​മു ട്രെ​യി​നു​ക​ൾ ഓ​ടു​ന്ന​ത്. ഈ ​ട്രെ​യി​നു​ക​ൾ ആ​ഴ്ച​യി​ൽ എ​ല്ലാ ദി​വ​സ​വും ഓ​ടി​ച്ച് സ്ഥി​രം സ​ർ​വീ​സാ​ക്ക​ണ​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ആ​വ​ശ്യം റെ​യി​ൽ​വേ ഇ​രു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.

ഇ​തു​കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി ) -മം​ഗ​ളൂരു റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ന്ത്യോ​ദ​യ സ്പെ​ഷ​ൽ ട്രെ​യി​നും ( 06163/06164) ഫെ​ബ്രു​വ​രി 24 വ​ര ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്.

പാ​ല​ക്കാ​ട്-ക​ണ്ണൂ​ർ-കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ്ര​തി​ദി​ന അ​ൺ റി​സ​ർ​വ്ഡ് സ്പെ​ഷ​ൽ ട്രെ​യി​നും ഫെ​ബ്രു​വ​രി 28 വ​രെ സ​ർ​വീ​സ് നീ​ട്ടി​യി​ട്ടു​ണ്ട്.

Related posts

Leave a Comment