വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ​ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച് ബ​സി​ന്‍റെ ചി​ല്ലു​ത​ക​ര്‍​ത്ത​ കേ​സി​ൽ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ചേ​ലൂ​ര്‍ സെ​ന്‍റ​റി​നു​സ​മീ​പം ബ​സ് ക​ണ്ട​ക്ട​റെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ബ​സി​ന്‍റെ ചി​ല്ല് ത​ക​ര്‍​ക്കു​ക​യും​ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ന​വ​ല​ശേ​രി സ്വ​ദേ​ശി തോ​പ്പി​ല്‍ വീ​ട്ടി​ല്‍ ഷാ​ജു (51), ബി​ഹാ​ര്‍ സ്വ​ദേ​ശി സി​ക്ക​ന്ദ​ര്‍​കു​മാ​ര്‍ (സു​രേ​ന്ദ്ര​ബി​ന്‍ – 23) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട: ചേ​ലൂ​ര്‍ സെ​ന്‍റ​റി​നു​സ​മീ​പം ബ​സ് ക​ണ്ട​ക്ട​റെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ബ​സി​ന്‍റെ ചി​ല്ല് ത​ക​ര്‍​ക്കു​ക​യും​ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​ന​വ​ല​ശേ​രി സ്വ​ദേ​ശി തോ​പ്പി​ല്‍ വീ​ട്ടി​ല്‍ ഷാ​ജു (51), ബി​ഹാ​ര്‍ സ്വ​ദേ​ശി സി​ക്ക​ന്ദ​ര്‍​കു​മാ​ര്‍ (സു​രേ​ന്ദ്ര​ബി​ന്‍ – 23) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. ജ​നു​വ​രി 30ന് ​രാ​വി​ലെ 8.55ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

തൃ​ശൂ​ര്‍ – കൊ​ടു​ങ്ങ​ല്ലൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സു​മം​ഗ​ലി ബ​സി​ലെ ക​ണ്ട​ക്ട​റാ​യ കാ​ള​ത്തോ​ട് സ്വ​ദേ​ശി അ​ഷ്‌​റ​ഫി​ന് (25) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ചേ​ലൂ​ര്‍ സെ​ന്‍റ​റി​നു​സ​മീ​പം ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ക്കു​ന്ന രീ​തി​യി​ല്‍ സ്‌​കൂ​ട്ട​ര്‍ പാ​ര്‍​ക്കു​ചെ​യ്ത​തി​നെ​ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

പ്ര​തി​ക​ള്‍ ക​ണ്ട​ക്ട​റെ അ​സ​ഭ്യം​പ​റ​യു​ക​യും ബ​സി​ൽ​നി​ന്നു ഇ​യാ​ളെ റോ​ഡി​ലേ​ക്ക് വ​ലി​ച്ചി​ടാ​ന്‍ ശ്ര​മി​ക്കു​ക​യും​ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​രു​മ്പു​ദ​ണ്ഡു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ അ​ഷ്‌​റ​ഫ് ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ല്‍ അ​ടി ബ​സി​ന്‍റെ ക്വാ​ട്ട​ര്‍ ഗ്ലാ​സി​ല്‍ കൊ​ള്ളു​ക​യാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​ല്‍ ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​രു​ക​യും ഏ​ക​ദേ​ശം 5,000 രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട സി​ഐ എം.​കെ. ഷാ​ജി, എ​സ്ഐ​മാ​രാ​യ ഇ.​യു. സൗ​മ്യ, ടി.​ഡി അ​നി​ല്‍, ജി​എ​സ്ഐ പ്രീ​ജു, സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ്, കി​ഷോ​ര്‍, അ​ഭി​ലാ​ഷ്, സു​ജി​ത്ത് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്ചെ​യ്ത അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment