യ​ഥാ​ർ​ഥ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പോ​യി ക​ണ്ട​വ​രെ​ല്ലാം ഉ​ൾ​പ്പെ​ടും; സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ കോ​പ്രാ​യ​ങ്ങ​ൾ ഇ​തു​കൊ​ണ്ടെ​ന്ന് എം.​ബി.​രാ​ജേ​ഷ്

തിരുവനന്തപുരം: നി​രാ​യു​ധ​രാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നാ​ട​ക​മാ​ണ് നി​യ​മ​സ​ഭ​യി​ൽ കാ​ണു​ന്ന​തെന്ന് മ​ന്ത്രി എം. ​ബി. രാ​ജേ​ഷ്. ശ​ബ​രി​മ​ല സ്വ​ർ​ണ​മോ​ഷ​ണ​ക്കേ​സി​ൽ കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണം ഇ​വി​ടെ ന​ട​ക്കു​ക​യാ​ണ്. നി​സാ​ര വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ശ​രി​യ​ല്ല എ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​ത് പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ടും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നോ​ടു​മാ​ണ് എ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച​തുകൊ​ണ്ട് ഒ​രു പ്ര​തി​യും ര​ക്ഷ​പ്പെ​ടില്ല എ​ന്നു പ​റ​യു​ന്ന​ത് ദേ​വ​സ്വം ബെ​ഞ്ചാ​ണ്. അ​തി​ന് മു​ക​ളി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നാ​ണ് അ​ദ്ദേ​ഹം ക​രു​തു​ന്ന​ത്. യ​ഥാ​ർ​ഥ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു പോ​ക​ണ​മെ​ന്ന​താ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്റെ ആ​വ​ശ്യം എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വ​ർ​ണ​മോ​ഷ​ണ​ക്കേ​സി​ൽ കോ​ട​തി മ​റ്റൊ​രു കാ​ര്യം കൂ​ടി പ​റ​ഞ്ഞു. ധൃ​തി​പി​ടി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചാ​ൽ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു പോ​കും. അ​താ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെയും പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ​യും ആ​വ​ശ്യം. ​യ​ഥാ​ർ​ഥ പ്ര​തി​ക​ളി​ലേ​ക്ക് എ​ത്ത​രു​ത് എ​ന്ന​താ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

യ​ഥാ​ർ​ഥ പ്രതിക​ളി​ലേ​ക്ക് എ​ത്തി​യാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി പോ​യി ക​ണ്ട​വ​രെ​ല്ലാം ഉ​ൾ​പ്പെ​ടും. അ​താ​ണ് ഇ​ത്ത​രം കോ​പ്രാ​യ​ങ്ങ​ൾ ഇ​വ​രെ സ​ഭ​യി​ൽ കാ​ണി​ക്കു​ന്ന​തി​നു പ്രേരിപ്പി​ക്കു​ന്ന​ത് എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പോ​റ്റി​യെ കേ​റ്റി​യെ എ​ന്ന പാ​ടാ​ൻ ഇ​നി നി​ങ്ങ​ൾ​ക്ക് ധൈ​ര്യ​മു​ണ്ടോ എ​ന്നും മ​ന്ത്രി പ്ര​തി​പ​ക്ഷ​ത്തോ​ട് ചോ​ദി​ച്ചു. പ​ര​ലോ​ക​ത്തും ഇ​ഹ​ലോ​ക​ത്തും ഉ​ള്ള​വ​രാ​ണ് പോ​റ്റി​യെ ക​യ​റ്റി​യ​ത്.

പ്ര​തി​പ​ക്ഷ​ത്തി​ന് വി​ഷ​യ ദാ​രി​ദ്ര്യം ആ​ണ് എ​ന്ന് പ​റ​ഞ്ഞ​ത് അ​ക്ഷ​രം പ്ര​തി ശ​രി​വ​യ്ക്കു​ന്ന​താ​ണ് ഈ ​സം​ഭ​വം വി​കാ​സ​ങ്ങ​ൾ മു​ഴു​വ​നും. ഒ​രു അ​വി​ശ്വാ​സം പോ​ലും ഈ ​സ​ർ​ക്കാ​രി​നെ​തി​രെ കൊ​ണ്ടു​വ​രാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല. നി​രാ​ശ​രാ​യ പ്ര​തി​പ​ക്ഷം, നി​രാ​യു​ധരാ​യ പ്ര​തി​പ​ക്ഷം.. അ​തുത​ന്നെ​യാ​ണ് ഇ​വി​ടെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. -മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.ഷ്

Related posts

Leave a Comment