മേ​ഘാ​ല​യ​യി​ലെ ഖ​നി​യി​ൽ സ്ഫോ​ട​നം: 18 മ​ര​ണം; മ​രി​ച്ച​വ​രെ​ല്ലാം ആ​സാം സ്വ​ദേ​ശി​ക​ൾ

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ​യി​ൽ അ​ന​ധി​കൃ​ത ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 18 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ഈ​സ്റ്റ് ജ​യ​ന്തി​യ ഹി​ൽ​സ് ജി​ല്ല​യി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. നി​ര​വ​ധി പേ​ർ ഖ​നി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ന്നു​വ​രി​ക​യാ​ണ്. ഖ​നി​ക്കു​ള്ളി​ലാ​യി​രു​ന്നു സ്ഫോ​ട​നം. ഇ​തു​വ​രെ 16 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. പ​രി​ക്കേ​റ്റ ഒ​രാ​ളെ ഷി​ല്ലോം​ഗി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. മ​രി​ച്ച​വ​രെ​ല്ലാം ആ​സാം സ്വ​ദേ​ശി​ക​ളാ​ണ്. അ​പ​ക​ട​സ​മ​യ​ത്ത് എ​ത്ര തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തു സം​ബ​ന്ധി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment