‘നീ ആരാ എന്നെ ചോദ്യം ചെയ്യാൻ, എന്‍റെ വീട്ടിൽപ്പോലും ആരും എതിർത്ത് സംസാരിക്കില്ല’: പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്തു; അധ്യാപികയുടെ മുഖത്തടിച്ച് പ്ലസ് ടു വിദ്യാർഥി

അ​ഹ​മ്മ​ദാ​ബാ​ദ്: പ​രീ​ക്ഷ​യ്ക്ക് വൈ​കി എ​ത്തി​യ​ത് ചോ​ദ്യം ചെ​യ്ത അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്ത് അ​ടി​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി. എ​ന്തും ചെ​യ്യാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് ഭീ​ക്ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഗു​ജ​റാ​ത്തി​ലെ പ​ഞ്ച്മ​ഹ​ൽ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഇ​തി​ന്‍റെ സ്സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നു.​മു​ഹ​മ്മ​ദ് ഖാ​ന്‍ അ​ന്‍​സാ​രി എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് അ​ധ്യാ​പി​ക​യെ മ​ര്‍​ദി​ച്ച​ത്.

ജ​നു​വ​രി 24-നാ​യി​രു​ന്നു സം​ഭ​വം. പ്ല​സ്ടു മോ​ഡ​ൽ പ​രീ​ക്ഷ ന​ട​ക്കു​ന്ന സ​മ​യ​ത്ത് മു​ഹ​മ്മ​ദ് ‍ഖാ​ൻ എ​ന്ന വി​ദ്യാ​ർ​ഥി പ​രീ​ക്ഷ​യ്ക്ക് വൈ​കി ക്ലാ​സി​ലേ​ക്ക് എ​ത്തി. ഇ​ൻ​വി​ജി​ലേ​റ്റ​റാ​യ അ​ധ്യാ​പി​ക വി​ദ്യാ​ർ​ഥി​യോ​ട് താ​മ​സി​ച്ച് വ​ന്ന​തി​ന്‍റെ കാ​ര​ണം തി​ര​ക്കി. എ​ന്നാ​ൽ ത​ന്നെ ആ​രും ഇ​തു​വ​രെ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്നും വീ​ട്ടി​ൽ​പ്പോ​ലും ആ​രും മ​റു​ത്ത് ഒ​രു കാ​ര്യം ത​ന്നോ​ട് സം​സാ​രി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ് അ​ധ്യാ​പി​ക​യോ​ട് ദേ​ഷ്യ​പ്പെ​ട്ടു. “നീ ​ആ​രാ​ണ് എ​ന്നെ ചോ​ദ്യം ചെ​യ്യാ​ൻ’ എ​ന്ന് പ​റ​ഞ്ഞ് അ​ധ്യാ​പി​ക​യു​ടെ മു​ഖ​ത്തേ​ക്ക് അ​ടി​ച്ചു.

പേ​ടി​ച്ച് പോ​യ അ​ധ്യാ​പി​ക പി​ന്നോ​ട്ട് മാ​റു​ന്ന​തും ക്ലാ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ള്‍ മു​ഹ​മ്മ​ദ് ഖാ​നെ ത​ട​യാ​നാ​യി എ​ഴു​ന്നേ​ല്‍​ക്കു​ന്ന​തും പു​റ​ത്തു​വ​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. പി​റ്റേ ദി​വ​സം മു​ഹ​മ്മ​ദും പി​താ​വും ഉ​ൾ​പ്പെ​ടെ 20 ആ​ളു​ക​ൾ സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പി​ക​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നു. എ​ന്നാ​ൽ അ​ധ്യാ​പി​ക​യോ​ട് മാ​പ്പ് പ​റ​യാ​നാ​ണ് സ്കൂ​ളി​ലേ​ക്ക് വ​ന്ന​തെ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യ്ക്ക് പി​ന്നാ​ലെ പി​താ​വി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment