എ​ല്‍​ഡി​എ​ഫി​ന് ഒ​ന്നും മ​റ​യ്ക്കാ​നി​ല്ല; യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​കേ​സ് അ​ട്ടി​മ​റി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി

കോ​​ട്ട​​യം: യു​​ഡി​​എ​​ഫ് അ​​ധി​​കാ​​ര​​ത്തി​​ല്‍ വ​​ന്നാ​​ല്‍ ശ​​ബ​​രി​​മ​​ല സ്വ​​ര്‍​ണ​​ക്കൊ​​ള്ള​​കേ​​സ് അ​​ട്ടി​​മ​​റി​​ക്കു​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ര്‍​മാ​​ന്‍ ജോ​​സ് കെ. ​​മാ​​ണി എം​​പി.
അ​​ന്വേ​​ഷ​​ണം ഇ​​പ്പോ​​ള്‍ എ​​ങ്ങോ​​ട്ടാ​​ണ് പോ​​കു​​ന്ന​​തെ​​ന്ന് എ​​ല്ലാ​​വ​​ര്‍​ക്കും മ​​ന​​സി​​ലാ​​കു​​ന്നു​​ണ്ട​​ല്ലോ​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ വി​​ക​​സ​​ന​​മു​​ന്നേ​​റ്റ മ​​ധ്യ​​മേ​​ഖ​​ലാ ജാ​​ഥ​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് കോ​​ട്ട​​യ​​ത്ത് മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ക​​യാ​​ണ്.

എ​​ല്‍​ഡി​​എ​​ഫി​​ന് ഒ​​ന്നും മ​​റ​​യ്ക്കാ​​നി​​ല്ല. കു​​റ്റ​​ക്കാ​​രെ​​ന്ന് തെ​​ളി​​ഞ്ഞാ​​ല്‍ ക​​ര്‍​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി ത​​ന്നെ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍ പോ​​റ്റി​​ക്കൊ​​പ്പം ഫോ​​ട്ടാ​​യി​​ല്‍ നി​​ന്ന​​വ​​രെ​​ല്ലാം​​കു​​റ്റ​​ക്കാ​​രാ​​ണെ​​ന്ന് പ​​റ​​യാ​​നാ​​വി​​ല്ല.ആ​​ന്‍റോ ആ​​ന്‍റ​ണി​​ക്കെ​​തി​​രാ​​യ ആ​​രോ​​പ​​ണ​​വും പ​​രി​​ശോ​​ധി​​ക്ക​​ട്ടെ​​യെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ ത​​റ​​വാ​​ട് ഇ​​പ്പോ​​ള്‍ പി.​ജെ. ജോ​​സ​​ഫി​​ന്‍റെ​​യ​​ല്ല. എ​​റ​​ണാ​​കു​​ള​​ത്ത് കു​​മാ​​ര​​നാ​​ശാ​​ന്‍ ന​​ഗ​​റി​​ലു​​ള്ള ഒ​​രാ​​ളു​​ടെ പേ​​രി​​ലാ​​ണ് ത​​റ​​വാ​​ട്. അ​​വ​​ര്‍​ക്ക് കൂ​​ടു​​ത​​ല്‍ സം​​ശ​​യ​​മു​​ണ്ടെ​​ങ്കി​​ല്‍ ചോ​​ദി​​ച്ചാ​​ല്‍ പ​​റ​​യാം. ജോ​​സ​​ഫ് ഗ്രൂ​​പ്പ് വ​​രു​​ന്നി​​ല്ലെ​​ങ്കി​​ല്‍ ക്ഷ​​ണം പി​​ന്‍​വ​​ലി​​ക്കു​​ന്നെ​​ന്നും ജോ​​സ് കെ.​ ​മാ​​ണി പ​​റ​​ഞ്ഞു.

കേ​​ന്ദ്ര​​ബ​​ജ​​റ്റി​​ല്‍ കേ​​ര​​ള​​ത്തെ​​പ്പ​​റ്റി ഒ​​രു വാ​​ക്ക് പോ​​ലും പ​​റ​​ഞ്ഞി​​ട്ടി​​ല്ല. ന​​മ്മു​​ടെ കാ​​ര്‍​ഷി​​ക​​മേ​​ഖ​​ല​​യെ ത​​ക​​ര്‍​ക്കു​​ന്ന ത​​ര​​ത്തി​​ല്‍ വി​​ദേ​​ശ ന​​യം മാ​​റു​​ക​​യാ​​ണ്. ഇ​​ന്ത്യ എ​​ന്തു ചെ​​യ്യ​​ണ​​മെ​​ന്ന് തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത് ട്രം​​പാ​​ണ്. റ​​ബ​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​ച്ചു​​ങ്കം ക​​ര്‍​ഷ​​ക​​ര്‍​ക്ക്അ​​വ​​കാ​​ശ​​പ്പെ​​ട്ട​​താ​​ണ്.

ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ര്‍​ഷം 7000 കോ​​ടി​​യോ​​ളം രൂ​​പ ഇ​​റ​​ക്കു​​മ​​തി​​ച്ചു​​ങ്ക​​മാ​​യി കി​​ട്ടി​​യി​​ട്ടു​​ണ്ട്. ഇ​​തി​​ല്‍നി​​ന്നു​​ള്ള വി​​ഹി​​തം കേ​​ര​​ള​​ത്തി​​ലെ ക​​ര്‍​ഷ​​ക​​ര്‍​ക്ക് ന​​ല്‍​കാ​​നാ​​യാ​​ല്‍ താ​​ങ്ങു​​വി​​ല 250 രൂ​​പ​​യാ​​യി ഉ​​യ​​ര്‍​ത്താ​​ന്‍ ക​​ഴി​​യു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Related posts

Leave a Comment