ഒ​ന്നേ​കാ​ൽ കി​ലോ​ഗ്രാം ക​ഞ്ചാ​വ് സ​ഹി​തം ക​മി​താ​ക്ക​ൾ പി​ടി​യി​ൽ; ല​ഹ​രി ക​ട​ത്ത് സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​ണ് ഇ​വ​ർ

നെ​ടു​മ​ങ്ങാ​ട്: ഒ​ന്നേ​കാ​ൽ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​ത ര ​സം​സ്ഥാ​ന​ക്കാ​രാ​യ ക​മി​താ ക്ക​ൾ പി​ടി​യി​ൽ. ക​ര​കു​ളം ഏ​ണി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വും മ​റ്റു ല​ഹ​രി മ​രു​ന്നു​ക​ളും എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​യ ആ​സാം സ്വ​ദേ​ശി​യാ​യ മി​നാ​റാ​ബീ​ഗം എ​ന്ന യു​വ​തി​യും സു​ഹൃ​ത്ത് മു​ജീ​ബു​മാ​ണ് എ​ക്സൈ​സി ന്‍റെ പി​ടി​യി​ലാ​യ​ത്.

നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​വി. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ട്രെ​ക്കി​ങ് ഫോ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​ട്ടാം​ക​ല്ല് കെ​ൽ​ട്രോ​ൺ ജം​ഗ്ഷ​നു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.151 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി വ​ന്ന മി​നാ​റാ​ബീ​ഗ​ത്തി​ൽ നി​ന്നും ക​ഞ്ചാ​വ് ചി​ല്ല​റ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ൽ ത്രാ​സും ക​ണ്ടെ​ത്തി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്താ​യ മു​ജീ​ബെ​ന്നു വി​ളി​ക്കു​ന്ന മു​ജീ​ബു​ൽ റ​ഹ്മാ​ൻ എ​ക്സൈ​സി​നെ​ക്ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ക​ര​കു​ളം വി​ദ്യാ​ധി​രാ​ജ​പു​രം ഭാ​ഗ​ത്തു ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ എ​ക് സൈ​സ് സം​ഘം കീ​ഴ​ട​ക്കി. ഇ​യാ​ൾ ഏ​ണി​ക്ക​ര ക​ര​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ ക​ഞ്ചാ​വും മ​റ്റു ല​ഹ​രി വ​സ്തു​ക്ക​ളും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​ൽ പ്ര​ധാ​ന ക​ണ്ണി​യാ​ണ്.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ബി​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എ​സ്. ഷി​ൻ​രാ​ജ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് പി. ​സ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷ​ജിം, കി​ര​ൺ, ആ​ദ​ർ​ശ്, ജി​ഷ്ണു, അ​സ​ർ, ലി​പി​ൻ, വ​നി​താ സി​വി​ൽ എ​ക് സൈ​സ് ഓ​ഫീ​സ​ർ വീ​വ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ ഗോ​പി​നാ​ഥ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment