യു​ടി​എ​സ് ആ​പ്പ് നി​ർ​ത്ത​ലാ​ക്കു​ന്നു: മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ “റെ​യി​ൽ വ​ൺ’; വാല​റ്റി​ലെ തു​ക ന​ഷ്‌​ട​പ്പെ​ടി​ല്ലെ​ന്ന് റെ​യി​ൽ​വേ

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഓ​ൺ​ലൈ​ൻ പാ​സ​ഞ്ച​ർ സേ​വ​ന​ങ്ങ​ൾ ഇ​നി മു​ത​ൽ “റെ​യി​ൽ വ​ൺ’​എ​ന്ന ഏ​കീ​കൃ​ത പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് മാ​റു​ന്നു. നി​ല​വി​ലെ യു​ടി​എ​സ് ആ​പ്പ് മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്ന് പാ​സ​ഞ്ച​ർ മാ​ർ​ക്ക​റ്റിം​ഗ് ചീ​ഫ് കൊ​മേ​ഴ്സ്യ​ൽ മാ​നേ​ജ​രു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

യു​ടി​എ​സ് ആ​പ്പ് നി​ർ​ത്ത​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. സെ​ന്‍റ​ർ ഫോ​ർ റെ​യി​ൽ​വേ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റ​ത്തി​നാ​ണ് മാ​റ്റ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ചു​മ​ത​ല. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സീ​സ​ൺ ടി​ക്ക​റ്റ് ബു​ക്കിം​ഗ്, പു​തു​ക്ക​ൽ, പു​തി​യ ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ ഇ​തി​ന​കം ത​ന്നെ നി​ർ​ത്ത​ലാ​ക്കി ക​ഴി​ഞ്ഞു..

ആ​പ്പി​ന്‍റെ പു​തി​യ പ​തി​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന വ​ർ​ക്കോ അ​പ്ഡേ​റ്റ് ചെ​യ്യു​ന്ന​വ​ർ​ക്കോ ഇ​നി മു​ത​ൽ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​നോ ആ​ർ-​വാ​ല​റ്റ് റീ​ചാ​ർ​ജ് ചെ​യ്യാ​നോ സാ​ധി​ക്കി​ല്ലെ​ന്നും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.യു​ടി​എ​സ് ആ​പ്പി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ നി​ല​വി​ലെ ആ​ർ-​വാ​ല​റ്റ് ബാ​ല​ൻ​സ് സു​ര​ക്ഷി​ത​മാ​യി​രി ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

ആ​പ്പ് നി​ർ​ത്ത​ലാ​ക്കു​ന്ന​ത് മൂ​ലം വാ​ല​റ്റി​ലെ തു​ക ന​ഷ്‌​ട​പ്പെ​ടി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക് ഈ ​ബാ​ല​ൻ​സ് പു​തി​യ റെ​യി​ൽ വ​ൺ ആ​പ്പി​ൽ തു​ട​ർ​ന്നും ഉ​പ​യോ​ഗി​ക്കാം. റി​സ​ർ​വ്ഡ്, അ​ൺ​റി​സ​ർ​വ്ഡ്, സീ​സ​ൺ, പ്ലാ​റ്റ് ഫോം ​എ​ന്നീ ടി​ക്ക​റ്റു​ക​ൾ ഇ​നി മു​ത​ൽ “റെ​യി​ൽ വ​ൺ’ വ​ഴി ബു​ക്ക് ചെ​യ്യാം.

യു​പി​ഐ, ഡെ​ബി​റ്റ്/ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ, ആ​ർ-​വാ​ല​റ്റ്, നെ​റ്റ് ബാ​ങ്കിം​ഗ് എ​ന്നി​വ വ​ഴി സു​ര​ക്ഷി​ത​മാ​യി ഇ​ട​പാ​ട് ന​ട​ത്താം.ട്രെ​യി​നു​ക​ളു​ടെ ലൈ​വ് സ്റ്റാ​റ്റ​സ്, സ​മ​യ​ക്ര​മം, പ്ലാ​റ്റ്ഫോം വി​വ​ര​ങ്ങ​ൾ, കോ​ച്ച് പൊ​സി​ഷ​ൻ എ​ന്നി​വ യാ​ത്ര​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ അ​റി​യാ​ൻ റെ​യി​ൽ വ​ൺ ആ​പ്പി​ൽ സം​വി​ധാ​ന​മു​ണ്ട്.പി​എ​ൻ​ആ​ർ സ്റ്റാ​റ്റ​സ് പ​രി​ശോ​ധി​ക്കാ​നും ടി​ക്ക​റ്റ് റ​ദ്ദാ​ക്കാ​നും റീ​ഫ​ണ്ട് വി​വ​ര​ങ്ങ​ൾ നി​രീ​ക്ഷി ക്കാ​നും സൗ​ക​ര്യ​മു​ണ്ട്.ഐ​ആ​ർ​സി​ടി​സി​യു​ടെ അം​ഗീ​കൃ​ത വെ​ണ്ട​ർ​മാ​രി​ൽ​നി​ന്ന് നേ​രി​ട്ട് സീ​റ്റി​ലേ​ക്ക് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​നും സാ​ധി​ക്കും.

Related posts

Leave a Comment