ക​ത്തി​ക്കാ​ളും വേ​ന​ല്‍​ച്ചൂ​ടി​ല്‍ കോ​ട്ട​യം ; സൂ​ര്യാ​ത​പ​ത്തി​നും നി​ര്‍​ജ​ലീ​ക​ര​ണ​ത്തി​നും സാ​ധ്യ​ത; കു​ടി​വെ​ള്ള​ക്ഷാ​മ​വും രൂ​ക്ഷ​മാ​കു​ന്നു

കോ​​ട്ട​​യം: ക​​ത്തു​​ന്ന വെ​​യി​​ലി​​ല്‍ പ​​ക​​ല്‍​ച്ചൂ​​ട് കൂ​​ടി​​യ​​തോ​​ടെ ജി​​ല്ല ക​​രി​​ഞ്ഞു​​ണ​​ങ്ങു​​ക​​യാ​​ണ്. അ​​ള്‍​ട്രാ​​വ​​യ​​ല​​റ്റ് ര​​ശ്മി​​ക​​ളു​​ടെ സൂ​​ചി​​ക ആ​​റി​​ലെ​​ത്തെി​​യ​​തോ​​ടെ ജി​​ല്ല​​യി​​ലെ​​ങ്ങും കൊ​​ടും വ​​ര​​ള്‍​ച്ച​​യ്ക്കു സ​​മാ​​ന​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​മാ​​ണ്. മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ലൊ​​ന്നും മ​​ക​​ര​​മാ​​സ​​ത്തി​​ല്‍ അ​​നു​​ഭ​​വ​​പ്പെ​​ടാ​​ത്ത രീ​​തി​​യി​​ലു​​ള്ള മാ​​റ്റ​​മാ​​ണു സ​​മീ​​പ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ കാ​​ലാ​​വ​​സ്ഥ​​യി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

പ​​ക​​ല്‍ സ​​മ​​യ​​ങ്ങ​​ളി​​ല്‍ ക​​ത്തു​​ന്ന വെ​​യി​​ലും ക​​ടു​​ത്ത ചൂ​​ടും രാ​​ത്രി​​യി​​ലും പു​​ല​​ര്‍​ച്ചെ​​യും ത​​ണു​​പ്പു​​മാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. നി​​ല​​വി​​ല​​ത്തെ കാ​​ലാ​​വ​​സ്ഥ​​യി​​ല്‍ വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും താ​​പ​​നി​​ല​​യി​​ല്‍ ര​​ണ്ടു മു​​ത​​ല്‍ നാ​​ലു ഡി​​ഗ്രി സെ​​ല്‍​ഷ്യ​​സ് വ​​രെ വ​​ര്‍​ധ​​ന ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം ന​​ല്കു​​ന്ന മു​​ന്ന​​റി​​യി​​പ്പ്. കോ​​ട്ട​​യം, ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ, കൊ​​ല്ലം ഉ​​ള്‍​പ്പെ​​ടെ മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലെ അ​​ഞ്ചു ജി​​ല്ല​​ക​​ളി​​ലും വ​​യ​​നാ​​ട്ടി​​ലു​​മാ​​ണ് അ​​ള്‍​ട്രാ​​വ​​യ​​ല​​റ്റ് ര​​ശ്മി​​ക​​ളു​​ടെ തോ​​ത് ഉ​​യ​​ര്‍​ന്നു​​നി​​ല്ക്കു​​ന്ന​​ത്.

മ​​ധ്യ​​കേ​​ര​​ള​​ത്തി​​ല്‍ ശ​​രാ​​ശ​​രി 37-39 ഡി​​ഗ്രി സെ​​ല്‍​ഷ്യ​​സ് വ​​രെ ചൂ​​ടാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ചൂ​​ട് അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത് പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലാ​​ണ്- 40 ഡി​​ഗ്രി സെ​​ല്‍​ഷ്യ​​സ്. താ​​പ​​നി​​ല​​യേ​​ക്കാ​​ള്‍ കൂ​​ടു​​ത​​ല്‍ ചൂ​​ടാ​​യി​​രി​​ക്കും ഉ​​ച്ച​​സ​​യ​​മ​​ത്ത് അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യെ​​ന്ന് കാ​​ലാ​​വ​​സ്ഥ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്ര​​ത്തി​​ലെ അ​​ധി​​കൃ​​ത​​ര്‍ പ​​റ​​യു​​ന്നു. അ​​ന്ത​​രീ​​ക്ഷ​​ത്തി​​ല്‍ ഈ​​ര്‍​പ്പം കൂ​​ടു​​ത​​ലാ​​യ​​താ​​ണ് ചൂ​​ട് അ​​ധി​​ക​​മാ​​യി അ​​നു​​ഭ​​വ​​പ്പെ​​ടാ​​ന്‍ കാ​​ര​​ണ​​മാ​​കു​​ന്ന​​ത്.

ചൂ​​ട് വ​​ര്‍​ധി​​ക്കു​​ന്ന​​തു​​മൂ​​ലം നി​​ര്‍​ജ​​ലീ​​ക​​ര​​ണം സം​​ഭ​​വി​​ക്കാ​​നും സൂ​​ര്യാ​​ത​​പ​​ത്തി​​നും സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ലും അ​​ള്‍​ട്രാ​​വ​​യ​​ല​​റ്റ് ര​​ശ്മി​​ക​​ളു​​ടെ തോ​​ത് കൂ​​ടു​​ത​​ലാ​​യി​​രി​​ക്കും. ആ​​കാ​​ശം തെ​​ളി​​ഞ്ഞു​​നി​​ല്‍​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലും ജ​​ലാ​​ശ​​യ​​ങ്ങ​​ള്‍​ക്ക് സ​​മീ​​പ​​വും സൂ​​ര്യ​​ര​​ശ്മി​​ക​​ളു​​ടെ പ്ര​​തി​​ഫ​​ല​​നം മൂ​​ലം അ​​ള്‍​ട്രാ​​വ​​യ​​ല​​റ്റ് ര​​ശ്മി​​ക​​ളു​​ടെ പ്ര​​ഭാ​​വം വ​​ര്‍​ധി​​ക്കാ​​നാ​​ണു സാ​​ധ്യ​​ത.

നീ​​ണ്ട യാ​​ത്ര​​യ്ക്കി​​ട​​യി​​ല്‍ കൃ​​ത്യ​​മാ​​യ ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ ത​​ണ​​ലി​​ല്‍ വി​​ശ്ര​​മി​​ക്കു​​ന്ന​​തും ധാ​​രാ​​ളം ശു​​ദ്ധ​​ജ​​ലം കു​​ടി​​ക്കു​​ന്ന​​തും ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ഒ​​ഴി​​വാ​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കും. ജി​​ല്ല​​യി​​ലെ ന​​ദി​​ക​​ള്‍ വ​​റ്റി​​വ​​ര​​ണ്ട​​തോ​​ടെ മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വ​​ലി​​യ തോ​​തി​​ല്‍ കു​​ടി​​വെ​​ള്ള ക്ഷാ​​മ​​വും അ​​നു​​ഭ​​വ​​പ്പെ​​ട്ടു തു​​ട​​ങ്ങി.


പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ ശ്ര​​ദ്ധി​​ക്കാ​​ന്‍

-ശ​​രീ​​ര​​ത്തി​​ല്‍ നേ​​രി​​ട്ട് സൂ​​ര്യ​​പ്ര​​കാ​​ശം ഏ​​ല്‍​ക്കു​​ന്ന​​ത് ഒ​​ഴി​​വാ​​ക്ക​​ണം.

-പ​​ക​​ല്‍ 10 മു​​ത​​ല്‍ മൂ​​ന്നു​​വ​​രെ​​യു​​ള്ള സ​​മ​​യ​​ങ്ങ​​ളി​​ലാ​​ണ് ഉ​​യ​​ര്‍​ന്ന തോ​​തി​​ല്‍ അ​​ള്‍​ട്രാ​​വ​​യ​​ല​​റ്റ് ര​​ശ്മി​​ക​​ളു​​ടെ പ്ര​​വാ​​ഹ​​മു​​ണ്ടാ​​കു​​ന്ന​​ത്. ഈ ​​സ​​മ​​യ​​ങ്ങ​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ നേ​​രം ശ​​രീ​​ര​​ത്തി​​ല്‍ നേ​​രി​​ട്ട് സൂ​​ര്യ​​പ്ര​​കാ​​ശം ഏ​​ല്‍​ക്കു​​ന്ന​​ത് പ​​ര​​മാ​​വ​​ധി ഒ​​ഴി​​വാ​​ക്ക​​ണം.

-പു​​റം ജോ​​ലി​​ക​​ളി​​ല്‍ ഏ​​ര്‍​പ്പെ​​ടു​​ന്ന​​വ​​ര്‍, മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​ൽ ഏ​​ര്‍​പ്പെ​​ടു​​ന്ന മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ള്‍, ജ​​ല​​ഗ​​താ​​ഗ​​ത​​ത്തി​​ലേ​​ര്‍​പ്പെ​​ടു​​ന്ന​​വ​​ര്‍, ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ര്‍, വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ള്‍, ച​​ര്‍​മ​​രോ​​ഗ​​ങ്ങ​​ളു​​ള്ള​​വ​​ര്‍, നേ​​ത്ര​​രോ​​ഗ​​ങ്ങ​​ളു​​ള്ള​​വ​​ര്‍, കാ​​ന്‍​സ​​ര്‍ രോ​​ഗി​​ക​​ള്‍, മ​​റ്റ് രോ​​ഗ​​പ്ര​​തി​​രോ​​ധ​​ശേ​​ഷി കു​​റ​​ഞ്ഞ വി​​ഭാ​​ഗ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​ത്യേ​​കം ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം.

-പ​​ക​​ല്‍ സ​​മ​​യ​​ത്ത് പു​​റ​​ത്തേ​​ക്ക് ഇ​​റ​​ങ്ങു​​ന്ന​​വ​​ര്‍ തൊ​​പ്പി, കു​​ട, സ​​ണ്‍​ഗ്ലാ​​സ് എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ക്ക​​ണം. ശ​​രീ​​രം മു​​ഴു​​വ​​ന്‍ മ​​റ​​യു​​ന്ന കോ​​ട്ട​​ണ്‍ വ​​സ്ത്ര​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്ക​​ണം.

Related posts

Leave a Comment