അടൂർ: വാഹനമിടിച്ച് പരിക്കേറ്റ മയിലിന് രക്ഷകരായി ഒരു കൂട്ടം നാട്ടുകാർ. ഏഴംകുളം – കടമ്പനാട് മിനി ഹൈവേയിൽ തട്ടാരുപടി ഭാഗത്തു റോഡിനു കുറുകെ പറന്ന് ഇറങ്ങിയ മയിലിനാണ് വാഹനമിടിച്ചു പരിക്കേറ്റത്. ഇടിച്ച കാർ നിർത്താതെ പോയെങ്കിലും നാട്ടുകാർ മയിലിനു രക്ഷകരായി.
റോഡ് സൈഡിൽ കടത്തിണ്ണയിൽ മയിലിനെ എടുത്തു വച്ചു കുടിക്കാൻ വെള്ളവും നൽകി .ഏനാത്ത് പോലീസ് സ്റ്റേഷനിലും കോന്നി ഫോറസ്റ്റ് ഓഫീസിലും വിളിച്ചറിയിച്ചു.
. ഏനാത്ത് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ വന്ന് നിജസ്ഥിതി അന്വേഷിക്കുകയും ചെയ്തു. ഫോറസ്റ്റ് ഓഫീസർമാർ ഉച്ചയ്ക്ക് എത്തുന്നതുവരെ തെരുവ് നായ്ക്കളിൽ നിന്നും മയിലിനെ സംരക്ഷിച്ചതും നാട്ടുകാരാണ്. വനപാലകർ എത്തി മയിലിനെ കോന്നിയിലേക്ക് കൂട്ടികൊണ്ടുപോയി.
