എട്ട് വർഷത്തോളം കൗമാരക്കാരായ പെൺകുട്ടികളെയും കുഞ്ഞുങ്ങളെയും ലൈംഗികമായി പീഡിപ്പിച്ച പൈലറ്റ് അറസ്റ്റിൽ. ലാഥം എയർലൈൻസിന്റെ 60 -കാരനായ പൈലറ്റ് സെർജിയോ അന്റോണിയോ ലോപ്സിനെയാണ് ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തത്.
ആളുകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഒരു ഗൂഡസംഘത്തിന് വേണ്ടി കൗമാരക്കാരായ പെൺകുട്ടികളെയും കുഞ്ഞുങ്ങളെയും എത്തിച്ചുകൊടുക്കുക എന്ന ദൗത്യമാണ് ഇയാൾ ചെയ്തുകൊണ്ടിരുന്നത്. കുട്ടികളെ മോട്ടലുകളിലേക്ക് എത്തിക്കാനായി ഇയാൾ വ്യാജ തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കിയെന്നും പോലീസ് പറയുന്നു.
രണ്ട് തവണ വിവാഹിതനായ സെർജിയോ രണ്ട് കുട്ടികളുടെ പിതാവാണ്. രണ്ടാം ഭാര്യയും സൈക്കോളജിസ്റ്റുമായ വനിതയ്ക്കൊപ്പം ഹണിമൂൺ ആഘോഷിച്ച് തിരികെയെത്തിയ ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ചപ്പോഴാണ് ഇയാളെ ബ്രസീലിയൻ പോലീസ് അറസ്റ്റ് ചെയ്തത്.
തന്റെ ഭർത്താവിനെക്കുറിച്ച് അറിഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഭാര്യ പറഞ്ഞു. സെർജിയോയുടെ പ്രവർത്തികളെക്കുറിച്ച് ഭാര്യയ്ക്ക് അറിവുണ്ടാകിലെന്ന് പോലീസ് വ്യക്തമാക്കി. സാവോ പോളോയിലെ മോട്ടലുകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും സെർജിയോയ്ക്കും ഇടയിലെ കണ്ണിയായിരുന്ന 55 വയസുള്ള ഡെനിസ് മൊറീനോയെ എന്ന സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു.
