നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 5000 തി​മി​ര ശ​സ്ത്ര​ക്രി​യ​ക​ൾ കൈ​വ​രി​ച്ച നേ​ട്ടം ; ടീം ​വ​ർ​ക്കി​ന്‍റെ ഫ​ല​മെന്ന് ഡോ. ​ദീ​പ്തി​ലാ​ൽ

നെ​ടു​മ​ങ്ങാ​ട് : നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ജ​യ​ക​ര​മാ​യി അ​യ്യാ​യി​രം തി​മി​ര ശ​സ്ത്ര​ക്രി​യ​ക​ൾ പൂ​ർ​ത്തി​യാ​ക്കി നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗം. ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി​നി രാ​ഗ​ല​തി​ക​യ്ക്ക് (70) ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യാ​ണ് റി​ക്കാ​ർ​ഡ് തി​ക​ച്ച​ത്.

ഡോ. ​ദീ​പ്തി​ലാ​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന വി​പു​ല​മാ​യ ടീ​മാ​ണ് നേ​ട്ട​ത്തി​ന് പി​ന്നി​ൽ. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ തി​മി​ര ശ​സ്ത്ര​ക്രി​യ​ക​ൾ ചെ​യ്ത​തി​നു ഡോ. ​ദീ​പ്തി​ലാ​ലി​ന് സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് മി​ക​വി​നു​ള്ള അ​വാ​ർ​ഡും കെ​ജി​എം​ഒ​എ സ്പെ​ഷാ​ലി​റ്റി കേ​ഡ​റി​ലെ മി​ക​ച്ച ഡോ​ക്ട​ർ​ക്കു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു.

വേ​ദ​ന​യോ മു​റി​വോ ഇ​ല്ലാ​ത്ത “ടോ​പ്പി​ക്ക​ൽ ഫേ​ക്കോ’ ശ​സ്ത്ര​ക്രി​യ​യാ​ണ് നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ ചെ​യ്യു​ന്ന​ത്. ഇ​ഞ്ച​ക്ഷ​ൻ ആ​വ​ശ്യ​മി​ല്ലാ​ത്ത ഈ ​രീ​തി​യി​ലൂ​ടെ നൂ​റി​ല​ധി​കം ശ​സ്ത്ര​ക്രി​യ ഓ​രോ​മാ​സ​വും ന​ട​ക്കു​ന്നു​ണ്ട്.

ലേ​സ​ർ ചി​കി​ത്സ, ഇ​ൻ​ട്രാ​വി​ട്രി​യ​ൽ ഇ​ൻ​ജ​ക്‌​ഷ​ൻ, ഗ്ലോ​ക്കോ​മ ചി​കി​ത്സ എ​ന്നി​വ​യും ല​ഭ്യ​മാ​ണ്. സ​ർ​ക്കാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ മൂ​ന്നു കോ​ടി രൂ​പ​യു​ടെ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണു സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ടീം ​വ​ർ​ക്കി​ന്‍റെ ഫ​ല​മാ​ണ് നേ​ത്ര​രോ​ഗ വി​ഭാ​ഗം കൈ​വ​രി​ച്ച നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്നു ഡോ. ​ദീ​പ്തി​ലാ​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment