പ്രാ​യം ത​ള​ർ​ത്താ​ത്ത പോ​രാ​ളി; എ​ഴു​പ​താം വ​യ​സി​ലും അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ മു​ങ്ങി​ത്താ​ഴ്ന്ന് കു​ട്ടി അ​മ്മ

കൊ​ല്ലം: പ്രാ​യം ത​ള​ർ​ത്താ​ത്ത പോ​രാ​ളി​യെ പോ​ലെ അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലേ​ക്കു മു​ങ്ങി പൊ​ങ്ങു​ന്ന കു​ട്ടി അ​മ്മ​യു​ടെ ജീ​വി​ത​ത്തി​നു വി​യ​ർ​പ്പി​ന്‍റെ ഗ​ന്ധ​മു​ണ്ട്. സ്വ​ന്ത​മാ​യി അ​ധ്വാ​നി​ച്ചു ഇ​പ്പോ​ഴും ജീ​വി​ക്കു​ന്ന കു​ട്ടി അ​മ്മ ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​ർ​ക്കു സ​ഹ​താ​പ​മാ​ണോ ബ​ഹു​മാ​ന​മോ ജ​നി​പ്പി​ക്കു​ന്ന​തെ​ന്ന​റി​യി​ല്ല.

മു​ടി​പ​കു​തി​യോ​ളം ന​ര​ച്ച് തൊ​ലി​യെ​ല്ലാം ചു​ക്കി​ച്ചു​ളി​ഞ്ഞ് ക​ഷ്ടി​ച്ച് അ​ഞ്ച​ടി മാ​ത്രം ഉ​യ​ര​മു​ള്ള കു​ട്ടി​അ​മ്മ മ​ൺ​റോ​തു​രു​ത്തി​ലെ ഇ​ട​ച്ചാ​ൽ ക​ട​വി​ൽ നി​ന്ന് അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് മു​ങ്ങു​മ്പോ​ൾ കാ​ണു​ന്ന​വ​രു​ടെ ഉ​ള്ളൊ​ന്ന് കാ​ളും.

ദി​വ​സം നൂ​റു​രൂ​പ​യെ​ങ്കി​ലും സ്വ​ന്ത​മാ​യി അ​ധ്വാ​നി​ച്ചു​ണ്ടാ​ക്ക​ണം, പ​ത്തു പൈ​സ​യ്ക്ക് ആ​രെ​യും ആ​ശ്ര​യി​ക്കാ​തെ ജീ​വി​ക്ക​ണം. എ​ഴു​പ​താം വ​യ​സി​ലും അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ മു​ങ്ങാം​കു​ഴി​യി​ട്ട് ക​ക്കാ​വാ​രു​മ്പോ​ഴും കു​ട്ടി​അ​മ്മ​യു​ടെ ആ​ഗ്ര​ഹം ഇ​തു​മാ​ത്ര​മാ​ണ്. പ​ക്ഷെ പ​ത്ത​ടി​യോ​ളം ആ​ഴ​ത്തി​ൽ വ​രെ മു​ങ്ങി കാ​യ​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ നി​ന്ന് ക​ക്ക​വാ​രി കു​ട്ടി​അ​മ്മ ക​ര​യ്ക്കെ​ത്തും.

അ​ഞ്ചാം വ​യ​സി​ൽ അ​ച്ഛ​ൻ നീ​ന്ത​ൽ പ​ഠി​പ്പി​ച്ച​താ​ണ് . അ​തു​കൊ​ണ്ട് ത​ന്നെ മ​ഴ പെ​യ്ത് അ​ഷ്ട​മു​ടി പാ​ഞ്ഞൊ​ഴു​കു​മ്പോ​ഴും കു​ട്ടി​അ​മ്മ തോ​ൽ​ക്കി​ല്ല. ഞാ​യ​ർ ഒ​ഴി​കെ ദി​വ​സ​വും രാ​വി​ലെ എ​ട്ടി​ന് ഇ​ട​ച്ചാ​ൽ ക​ട​വി​ലെ​ത്തി ഉ​ച്ച​യ്ക്ക് 12.30 വ​രെ​യെ​ങ്കി​ലും ക​ക്ക​വാ​രും.

ഓ​രോ ത​വ​ണ കു​ട്ടി​അ​മ്മ ക​ര​യ്ക്കെ​ത്തു​മ്പോ​ഴും കൈ​ലി കി​ഴി​ക്കെ​ട്ടി​ൽ വാ​രി​നി​റ​ച്ച ക​ക്ക വാ​ങ്ങാ​ൻ ആ​ളു​ണ്ടാ​കും. അ​ഥ​വാ ബാ​ക്കി ഉ​ണ്ടെ​ങ്കി​ൽ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യെ ആ​രെ​ങ്കി​ലും വാ​ങ്ങും. നൂ​റ് രൂ​പ​യ്ക്ക് അ​ഞ്ച് കൈ ​നി​റ​യെ ക​ക്ക ന​ൽ​കും.

ചി​ല ദി​വ​സ​ങ്ങ​ളി​ൽ ആ​കെ ഇ​രു​നൂ​റ് രൂ​പ​യേ കി​ട്ടു. സീ​സ​ൺ കാ​ല​ത്ത് എ​ണ്ണൂ​റ് രൂ​പ വ​രെ കി​ട്ടും. പെ​രു​മ​ൺ ജ​യ​ന്തി കോ​ള​നി​യി​ലാ​ണ് താ​മ​സം. ബ​ന്ധു​വാ​യ ശ​കു​ന്ത​ള പ​ല ദി​വ​സ​ങ്ങ​ളി​ലും കു​ട്ടി​അ​മ്മ​യ്ക്ക് കൂ​ട്ടി​നു​ണ്ടാ​കും. നി​ല തെ​റ്റാ​തെ മു​ങ്ങാ​ൻ ക​ഴി​യു​ന്ന​ത് വ​രെ ക​ക്ക​വാ​രി ജീ​വി​ക്ക​ണ​മെ​ന്നാ​ണ് കു​ട്ടി​അ​മ്മ​യ​ടെ ആ​ഗ്ര​ഹം.

അ​ഷ്ട​മു​ടി​ക്കാ​യ​ലി​ലെ ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്ന ന​ല്ല​ന്‍റെ​യും ചേ​ത​യു​ടെ​യും 12മ​ക്ക​ളി​ൽ എ​ട്ടാ​മ​ത്തെ ആ​ളാ​ണ് കു​ട്ടി​അ​മ്മ എ​ന്ന കു​ട്ടി. ചെ​റു​പ്പ​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം ക​ക്ക​വാ​ര​ൽ തൊ​ഴി​ലാ​ളി​യാ​യി.

18-ാം വ​യ​സി​ൽ ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി ഗോ​പാ​ല​ൻ വി​വാ​ഹം ക​ഴി​ച്ചു. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഗോ​പാ​ല​ൻ, കു​ട്ടി​ക്ക് നാ​ല്പ​ത് വ​യ​സു​ള്ള​പ്പോ​ൾ മ​രി​ച്ചു. അ​തോ​ടെ ഏ​ക​മ​ക​ൾ ര​മ​ണി​യു​മാ​യി കു​ട്ടി ജ​ന്മ​നാ​ടാ​യ പെ​രു​മ​ണി​ലേ​ക്കു മ​ട​ങ്ങി. ജീ​വി​തം പു​ല​ർ​ത്താ​ൻ വീ​ണ്ടും
ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി​യാ​യി.

Related posts

Leave a Comment