ഏ​ത് നി​മി​ഷ​വും അ​പ​ക​ടം സം​ഭ​വി​ക്കാം; ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ കോ​ട്ട​യം ന​ഗ​ര​സ​ഭ റെ​സ്റ്റ് ഹൗ​സ്; ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണം അ​റ്റ​കു​റ്റ​പണി​യി​ല്ലാ​ത്ത​ത്

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ കെ​ട്ടി​ട​ങ്ങ​ളും കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ജീ​ര്‍​ണി​ച്ച് അ​പ​ക​ട​ഭീ​ഷ​ണി​യി​ല്‍. ന​ഗ​ര​സ​ഭ റെ​സ്റ്റ് ഹൗ​സ് ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള​ള കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഒ​ന്നും ഇ​തു​വ​രെ​യും ന​ട​ന്നി​ട്ടി​ല്ല. കാ​ല​ങ്ങ​ളാ​യി കെ​ട്ടി​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്.

കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ല്‍ ഇ​ന്ന​ലെ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ര്‍​ന്നു മൂ​ന്നു പേ​ര്‍​ക്കു ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട്ട​യ​ത്തെ പ​ഴ​കി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ സ്ഥി​തി​യി​ല്‍ ആ​ശ​ങ്ക ഉ​യ​രു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ​ഴ​യ ബോ​ട്ട് ജെ​ട്ടി റോ​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ന​ഗ​ര​സ​ഭ റെ​സ്റ്റ് ഹൗ​സാ​ണ് പൊ​ളി​ഞ്ഞു വീ​ഴാ​ന്‍ ത​യാ​റാ​യി നി​ല്ക്കു​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി​യി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ട​വും ഇ​തേ അ​വ​സ്ഥ​യി​ലാ​ണ്.

കോ​ടി​മ​ത പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ടം, ന​ഗ​ര​സ​ഭ​യു​ടെ കു​മാ​ര​ന​ല്ലൂ​ര്‍, നാ​ട്ട​കം മേ​ഖ​ല ഓ​ഫീ​സു​ക​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ങ്ങ​ളും ത​ക​ര്‍​ച്ച​യു​ടെ വ​ക്കി​ലാ​ണ്. കു​മാ​ര​ന​ല്ലൂ​ര്‍ മേ​ഖ​ല ഓ​ഫീ​സി​ല്‍ ഏ​താ​നും നാ​ള്‍ മു​മ്പ് കോ​ണ്‍​ക്രീ​റ്റ് സി​ലിം​ഗ് അ​ട​ര്‍​ന്നു വീ​ണ് ഉ​ദ്യോ​ഗ​സ്ഥ​നു പ​രി​ക്കേ​റ്റി​രു​ന്നു. ഈ ​ഓ​ഫീ​സു​ക​ളി​ല്‍ ദി​വ​സ​വും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു വ​രു​ന്ന​വ​രും ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്.

നി​ലം​പൊ​ത്താ​റാ​യി ന​ഗ​ര​സ​ഭ റെ​സ്റ്റ് ഹൗ​സ്
പ​ഴ​യ ബോ​ട്ട് ജെ​ട്ടി റോ​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന റെ​സ്റ്റ് ഹൗ​സ് എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ചി​ല​യി​ട​ങ്ങ​ളി​ല്‍ ആ​ല്‍​മ​രം വ​ള​ര്‍​ന്ന​തു കാ​ണാം. പ​ല സ്ഥ​ല​ങ്ങ​ളി​ലും കോ​ണ്‍​ക്രീ​റ്റ് അ​ട​ര്‍​ന്ന് വീ​ണു ക​മ്പി​യും തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ചു​വ​രി​ല്‍ കാ​ടും പ​ട​ലും വ​ള​രു​ന്നു. ഏ​തു​നി​മി​ഷ​വും കെ​ട്ടി​ടം നി​ലം​പൊ​ത്താം.

വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്കു​ള്ള കെ​ട്ടി​ട​ത്തി​ലെ മാ​ര്‍​ബി​ളും ടൈ​ലു​മെ​ല്ലാം പൊ​ട്ടി​ക്കീ​റി. കൂ​റ്റ​ന്‍ വൃ​ക്ഷ​ങ്ങ​ളു​ടെ വേ​രു​ക​ള്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് പ​ട​ര്‍​ന്നു​ക​യ​റി​യി​ട്ടു​ണ്ട്. ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ കൃ​ഷി ഓ​ഫീ​സ​ട​ക്കം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ഹ​ന​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. ചാ​ക്കി​ലാ​ക്കി മാ​ലി​ന്യ​ങ്ങ​ളും ത​ള്ളി​യി​ട്ടു​ണ്ട്.

1960 ക​ളി​ല്‍ ച​ല​ച്ചി​ത്ര രാ​ഷ്ട്രീ​യ രം​ഗ​ത്തു​ള്ള​വ​രു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി​രു​ന്നു റെ​സ്റ്റ് ഹൗ​സ്. സി​നി​മാ ന​ട​ന്‍​മാ​രും രാ​ഷ്‌​ട്രീ​യ​ക്കാ​രു​മൊ​ക്ക ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്നു. 70ക​ളു​ടെ മ​ധ്യ​ത്തോ​ടെ റെ​സ്റ്റ് ഹൗ​സി​ന്‍റെ പ്ര​താ​പം ന​ഷ്ട​മാ​യി ത​ക​ര്‍​ച്ച ആ​രം​ഭി​ച്ചു. റെ​സ്റ്റ് ഹൗ​സ് പൊ​ളി​ച്ചു​മാ​റ്റാ​ന്‍ 2022ല്‍ ​ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചെ​ങ്കി​ലും വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

അ​റ്റ​കു​റ്റ​പണി​യി​ല്ലാ​ത്ത​തു ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണം
പ​ഠ​നം ന​ട​ത്തി വ​ന്‍​തു​ക ചെ​ല​വ​ഴി​ച്ചു കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ക്കു​മെ​ങ്കി​ലും കാ​ലാ​നു​സൃ​ത​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​തി​രി​ക്കു​ന്ന​താ​ണു കെ​ട്ടി​ട​ങ്ങ​ളു​ടെ ത​ക​ര്‍​ച്ച​യ്ക്കു കാ​ര​ണ​മാ​കു​ന്ന​ത്. ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന ന​ഗ​ര​സ​ഭ റെ​സ്റ്റ് ഹൗ​സ്, ക​ഞ്ഞി​ക്കു​ഴി മാ​ര്‍​ക്ക​റ്റ് കെ​ട്ടി​ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തി​യി​ട്ടു വ​ര്‍​ഷ​ങ്ങ​ളാ​യി. കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ച്ച​തി​നു​ശേ​ഷം കു​റ​ഞ്ഞ​തു ര​ണ്ടു വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തു​ക​യും പെ​യി​ന്‍റെ് ചെ​യ്യു​ക​യും വേ​ണം. എ​ങ്കി​ല്‍ മാ​ത്ര​മേ ദീ​ര്‍​ഘ​നാ​ള്‍ നി​ല​നി​ല്ക്കു​ക​യു​ള്ളു. വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു മ​ഴ​ക്കാ​ലം ക​ഴി​യു​മ്പോ​ള്‍ ന​ഗ​ര​സ​ഭ​ക​ളി​ലെ കെ​ട്ടി​ട​ങ്ങ​ളി​ലെ ആ​ലു​ക​ള്‍ പ​റി​ച്ചു ക​ള​യു​ന്ന​തി​നാ​യി ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചു ജോ​ലി ന​ല്കു​മാ​യി​രു​ന്നു. ആ​ലു​ക​ള്‍ പ​റി​ച്ചു ക​ള​ഞ്ഞു മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു ന​ശി​പ്പി​ച്ചു​ക​ള​യു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ള്‍ ആ ​ജോ​ലി​ക​ള്‍ ചെ​യ്യാ​റി​ല്ല.

Related posts

Leave a Comment