തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരേ നടന്നത് ബോധപൂര്‍വമായ കടന്നാക്രമണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കേരളം ആരോഗ്യമേഖലയില്‍ നേടിയെടുത്ത നേട്ടങ്ങളെ ഇകഴ്ത്തികാണിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.
മന്ത്രിയെ ആക്രമിക്കുന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. പ്രതിപക്ഷ നേതാവ് കളവ് മാത്രമെ പറയുവെന്നും എം.വി. ഗോവിന്ദന് വ്യക്തമാക്കി. ഒരു വനിതാ മന്ത്രിയെ കൈയേറ്റം ചെയ്യുന്നത് ഇതാദ്യമാണ്. സിപിഎമ്മിന്റെ ഭാഗത്ത് നിന്നും യാതൊരു ആക്രമണവും ഉണ്ടാകില്ല.
യുഡിഎഫും കോണ്‍ഗ്രസും നടത്തുന്ന വ്യാജപ്രചരണങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
