ഭ​ക്തി​യു​ടെ പാ​ര​മ്യ​ത്തി​ൽഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശി​ച്ച് ആ​യി​ര​ങ്ങ​ൾ

ഏ​റ്റു​മാ​നൂ​ര്‍: ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്നു. പ​തി​നാ​യി​ര​ങ്ങ​ളു​ടെ ക​ണ്ഠ​ങ്ങ​ളി​ല്‍ നി​ന്നു​യ​ര്‍​ന്ന പ​ഞ്ചാ​ക്ഷ​രി​മ​ന്ത്ര​ത്തി​ല്‍ ക്ഷേ​ത്രാ​ങ്ക​ണം മു​ഖ​രി​ത​മാ​യി. ദീ​പ​പ്ര​ഭ​യി​ല്‍ വെ​ട്ടി​ത്തി​ള​ങ്ങി ഏ​റ്റു​മാ​നൂ​ര​പ്പ​ന്‍റെ തി​ട​മ്പ്. ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ഏ​ഴ് പൊ​ന്നാ​ന​ക​ളും മു​ന്നി​ലാ​യി അ​ര​പ്പൊ​ന്നാ​ന​യും. അ​ത്യ​പൂ​ര്‍​വ​മാ​യ ദ​ര്‍​ശ​നം ന​ല്‍​കി​യ സാ​യൂ​ജ്യ​ത്തി​ല്‍ ഭ​ക്ത​ര്‍ സ​ര്‍​വം മ​റ​ന്നു.

ഏ​റ്റു​മാ​നൂ​ര്‍ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വ​ത്തി​ന്‍റെ എ​ട്ടാം ദി​ന​മാ​യ ഇ​ന്ന​ലെ ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ര്‍​ശ​ന​ത്തി​നം ന​ട​ന്നു. സ​ന്ധ്യ മു​ത​ലേ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​ജ​ന​ങ്ങ​ള്‍ ഒ​ഴു​കി​യെ​ത്തി. മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഏ​ഴ​ര​പ്പൊ​ന്നാ​ന​ക​ളെ ദ​ര്‍​ശി​ച്ച് വ​ലി​യ​ക​ണി​ക്ക അ​ര്‍​പ്പി​ച്ച് അ​വ​ര്‍ മ​ട​ങ്ങി.

മ​ഹാ​ദേ​വ​നെ ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച​തോ​ടെ ച​ട​ങ്ങു​ക​ള്‍​ക്കു തു​ട​ക്ക​മാ​യി. കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്നു. ദ​ര്‍​ശ​ന​പു​ണ്യം തേ​ടി കാ​ത്തു​നി​ല്‍​ക്കു​ന്ന ഭ​ക്ത​രെ സാ​ക്ഷി​നി​ര്‍​ത്തി പാ​ര​മ്പ​ര്യാ​വ​കാ​ശി​ക​ളാ​യ ചെ​ങ്ങ​ന്നൂ​ര്‍ പു​ന്നു​രി​ട്ട മ​ഠ​ത്തി​ലെ പ​ണ്ടാ​ര​ത്തി​ലി​ന്‍റെ പ്ര​തി​നി​ധി ആ​സ്ഥാ​ന​മ​ണ്ഡ​പ​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്വ​ര്‍​ണ​ക്കു​ട​ത്തി​ല്‍ ആ​ദ്യ കാ​ണി​ക്ക അ​ര്‍​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ദേ​വ​സ്വം അ​ധി​കൃ​ത​രും ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളും. ഇ​തി​നു​ശേ​ഷം ഊ​ഴം കാ​ത്ത് നി​ല്‍​ക്കു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍ സാ​വ​കാ​ശം ആ​സ്ഥാ​ന​മ​ണ്ഡ​പ​ത്തി​നു മു​ന്നി​ലേ​ക്ക്. വ​ലി​യ​കാ​ണി​ക്ക അ​ര്‍​പ്പി​ച്ച് നി​റ​മ​ന​സോ​ടെ അ​വ​ര്‍ മ​ട​ങ്ങി.

ഒ​മ്പ​താം ഉ​ത്സ​വ ദി​ന​മാ​യ ഇ​ന്ന് രാ​ത്രി 12ന് ​പ​ള്ളി​വേ​ട്ട ന​ട​ക്കും. ര​ണ്ടാം ഉ​ത്സ​വ നാ​ളി​ല്‍ ആ​രം​ഭി​ച്ച ഉ​ത്സ​വ​ബ​ലി ദ​ര്‍​ശ​ന​വും ശ്രീ​ബ​ലി​യും കാ​ഴ്ച​ശ്രീ​ബ​ലി​യും വേ​ല​ക​ളി​യും ഇ​ന്നു സ​മാ​പി​ക്കും. രാ​വി​ലെ ശ്രീ​ബ​ലി​ക്കും വൈ​കു​ന്നേ​രം കു​ട​മാ​റ്റ​ത്തി​നും മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ടി മാ​രാ​രും വൈ​കു​ന്നേ​രം കാ​ഴ്ച​ശ്രീ​ബ​ലി​ക്ക് ചോ​റ്റാ​നി​ക്ക​ര ന​ന്ദ​പ്പ​ന്‍​മാ​രാ​രും ന​യി​ക്കു​ന്ന മേ​ളം അ​ക​മ്പ​ടി​യേ​കും. രാ​ത്രി 10ന് ​എം.​ജി. ശ്രീ​കു​മാ​ര്‍ ന​യി​ക്കു​ന്ന ഭ​ക്തി​ഗാ​ന​മേ​ള ശ്രീ​രാ​ഗ​ല​യം ന​ട​ക്കും.

Related posts

Leave a Comment