കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ അക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയെന്നു കാണിച്ച് സ്പീക്കർ എ.എൻ. ഷംസീറിനെതിരേ ഡിജിപിക്ക് പരാതി. ഗൂഢാലോചനയും എ.എൻ. ഷംസീറിന്റെ ഫോണും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ആണ് പരാതി നൽകിയത്.
അതിനിടെ സിപിഎം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാനാണെന്ന് കെഎസ് യു ആരോപിച്ചു. മന്ത്രി നിന്നിരുന്നതിന്റെ വലതുഭാഗത്തേയ്ക്ക് കരിങ്കൊടിയുമായി വന്ന കെഎസ് യുക്കാരനാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു.
എന്നാൽ കെഎസ് യുക്കാർ മന്ത്രിയുടെ സമീപത്തേയ്ക്ക് എത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഗണ്‍മാനാണ് ദൃശ്യത്തിലുള്ള തെന്നും കെഎസ്യു വ്യക്തമാക്കുന്നു.
