‘കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യാ​യി എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ വേ​ണ്ടി എ​ന്‍റെ അ​ച്ഛ​ന്‍ നി​ര്‍​മി​ച്ച ചി​ത്ര​മ​ല്ല പ്രി​യം, നി​ർ​മാ​താ​വി​ന്‍റെ കൊ​ട്ടു മ​ക​ൾ സം​സാ​രി​ച്ച​പ്പോ​ൾ സ​ങ്ക​ടം തോ​ന്നി’: ദീ​പാ നാ​യ​ർ

കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സ​ന​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് പ്രി​യം. ചി​ത്ര​ത്തി​ലെ നാ​യി​ക ആ​ണ് ദീ​പാ നാ​യ​ർ. പ്രി​യം ചെ​യ്ത​തി​നു പി​ന്നാ​ലെ ധാ​രാ​ളം അ​വ​സ​ര​ങ്ങ​ൾ തേ​ടി വ​ന്നി​ട്ടും ആ ​ഒ​രു ഒ​റ്റ ചി​ത്ര​ത്തി​നു ശേ​ഷം ദീ​പ സി​നി​മാ ഫീ​ൽ​ഡ് ത​ന്നെ ഉ​പേ​ക്ഷി​ച്ചു.

പ്രി​യം റി​ലീ​സ് ചെ​യ്ത് 26 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​വും ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ഇ​ല്ലാ​ക്ക​ഥ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. ചി​ത്രം നി​ർ​മി​ച്ച​ത് ദീ​പാ നാ​യ​രു​ടെ അ​ച്ഛ​നാ​ണ്, മ​ക​ളെ അ​ഭി​ന​യി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹം സി​നി​മ നി​ർ​മി​ച്ച​തെ​ന്നു​മൊ​ക്കെ​യാ​ണ് പ്ര​ച​രി​ക്കു​ന്ന ക​ഥ​ക​ൾ. ഇ​പ്പോ​ഴി​താ ഇ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ദീ​പ ത​ന്നെ മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്നു.

ദീ​പ​യു​ടെ പ്ര​തി​ക​ര​ണം…

‘കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ നാ​യി​ക​യാ​യി എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ വേ​ണ്ടി എ​ന്‍റെ അ​ച്ഛ​ന്‍ നി​ര്‍​മി​ച്ച ചി​ത്ര​മാ​ണോ പ്രി​യം എ​ന്ന ചോ​ദ്യം ഇ​പ്പോ​ഴും വ​രു​ന്നു​ണ്ട്. എ​ന്‍റെ അ​ച്ഛ​ന​ല്ല ആ ​ചി​ത്രം നി​ര്‍​മി​ച്ച​ത്. കെ.​കെ. നാ​യ​ര്‍ സാ​റാ​ണ് പ്രി​യം സി​നി​മ​യു​ടെ നി​ര്‍​മാ​താ​വ്. അ​ദ്ദേ​ഹം ഇ​പ്പോ​ള്‍ ജീ​വി​ച്ചി​രി​പ്പി​ല്ല.

കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ച്ചു​മ​ക​ള്‍ വ​ള​രെ വി​ഷ​മ​ത്തോ​ടെ എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ചി​രു​ന്നു. എ​ന്‍റെ അ​ച്ഛ​നാ​ണ് പ്രി​യം നി​ര്‍​മി​ച്ച​തെ​ന്ന ക​ള്ള​ക്ക​ഥ കാ​ര​ണം അ​വ​രു​ടെ ഫാ​മി​ലി​യു​ടെ ലെ​ഗ​സി പോ​ലും അ​വ​ര്‍​ക്ക് ന​ഷ്ട​മാ​യെ​ന്ന് പ​റ​ഞ്ഞു.

തി​ക​ച്ചും യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ഞാ​ന്‍ പ്രി​യ​ത്തി​ലേ​ക്ക് വ​രു​ന്ന​ത്. അ​ച്ഛ​നും അ​മ്മ​യ്ക്കും ന​ല്ല ടെ​ന്‍​ഷ​നു​ണ്ടാ​യി​രു​ന്നു. ഈ ​തീ​രു​മാ​നം തെ​റ്റാ​വു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ യെ​സ് ആ​ണ് എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി മാ​റി​യ​ത്. 1999 ലാ​യി​രു​ന്നു അ​ത്. എ​ഞ്ചീ​നീ​യ​റിം​ഗ് ക​ഴി​ഞ്ഞ് സെ​മ​സ്റ്റ​ര്‍ ബ്രേ​ക്കി​ലാ​യി​രു​ന്നു. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍റെ സി​നി​മ വ​രു​ന്നു​ണ്ട്, പു​തി​യ നാ​യി​ക​യെ​യാ​ണ് നോ​ക്കു​ന്ന​ത്. മ​ക​ളെ സി​നി​മ​യി​ലേ​ക്ക് വി​ടു​ന്നോ എ​ന്ന അ​വ​രു​ടെ ചോ​ദ്യ​മാ​ണ് എ​ന്‍റെ സി​നി​മാ​പ്ര​വേ​ശ​ന​ത്തി​ന് കാ​ര​ണം.

വ​ള​രെ ക്യൂ​ട്ടാ​ണ് ആ​നി എ​ന്ന ക്യാ​ര​ക്ട​ര്‍ എ​ന്നും പ​റ​ഞ്ഞി​രു​ന്നു. ചാ​ക്കോ​ച്ച​ന്‍ കാ​ണാ​തെ ബെ​ഡി​ല്‍ നി​ന്ന് ഒ​ളി​ച്ച് പു​റ​ത്തേ​ക്ക് പോ​വു​ന്ന​താ​യി​രു​ന്നു എ​ന്‍റെ ഓ​ഡീ​ഷ​ന്‍. സ്‌​ക്രീ​ന്‍ ടെ​സ്റ്റി​ന്‍റെ റി​സ​ല്‍​ട്ടൊ​ന്നും എ​ന്നോ​ട് എ​ന്താ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നി​ല്ല. ഒ​രു വെ​ക്കേ​ഷ​ന് പോ​യ​തു പോ​ലെ​യു​ള്ള അ​നു​ഭ​വ​മാ​യി​രു​ന്നു പ്രി​യം എ​ന്നും’ ദീ​പ പ​റ​ഞ്ഞു.

Related posts

Leave a Comment