ഒയാസിസ് ഇന്റർനാഷണൽ ഫിലിംസിന്റ ബാനറിൽ സുനിൽകുമാർ നിർമിച്ച് ഷാൻ തൻഹ സംവിധാനം ചെയ്യുന്ന വെറി എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ആറിന് മൂവീ മാർക്ക് പ്രദർശനത്തിനെത്തിക്കുന്നു.
മനുഷ്യ മനസിന്റെ സങ്കീർണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തിൽ ജോമോൻ ജോഷി, ബിബിൻ നായർ, ടീന ജോസ്, അഞ്ജന, എസ്. സുനിൽകുമാർ, ശ്രീരാജ് കാപ്പാടൻ, കിരൺ സരിഗ, സജിൻദാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം-സജീം പൂവച്ചൽ, കഥ-തിരക്കഥ-സംഭാഷണം-ശംസീർ ഖാൻ, സംഗീതം-അലി രാഷ്ട്ര, റിജോഷ്, എഡിറ്റർ-ബാബുരാജ്, പശ്ചാത്തല സംഗീതം-അലി രാഷ്ട്ര, സൗണ്ട് ഡിസൈൻ-ഷാബു ചെറുവല്ലൂർ, ആർട്ട്-അരുൺ ചിത്തര,മേക്കപ്പ്-രാജേഷ് വെള്ളനാട്, അമൽ എറ്റേണൽ, കോസ്റ്റ്യൂംസ്-വിഷ്ണു ആറ്റുകാൽ, പിആർഒ-എ.എസ്. ദിനേശ്.
