വൈ​ക്കം ബോ​ട്ട് ജെ​ട്ടി​പ​രി​സ​ര​വും ചാ​ലും തെ​ളി​ക്കു​ന്നി​ല്ല; ബോ​ട്ടു​ക​ൾ​ക്ക് യ​ന്ത്ര​ത്ത​ക​രാ​ർ പ​തി​വ്

വൈക്കം: പ​ത്തു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​യോ​ടു​ ചേ​ർ​ന്നു​ള്ള കാ​യ​ലോ​ര​വും വൈ​ക്ക​ത്തുനി​ന്ന് ത​വ​ണ​ക്ക​ട​വി​ലേ​ക്ക് ബോ​ട്ട് സ​ഞ്ച​രി​ക്കു​ന്ന ബോ​ട്ടു​ചാ​ലും ആ​ഴം​കൂ​ട്ടി തെ​ളി​ക്കാ​ത്ത​ത് ബോ​ട്ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​ക്കു​ന്നു.

ബോ​ട്ടു​ചാ​ലി​ൽ മ​ണ​ലും ചെ​ളി​യും മ​ര​ക്കു​റ്റി​ക​ളും അ​ടി​ഞ്ഞ​തി​നാ​ൽ ഇ​തി​ൽ ത​ട്ടി ബോ​ട്ടു​ക​ളു​ടെ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ​ക്ക് വ​ലി​യ കേ​ടു​പാ​ടാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്ത് ര​ണ്ടു ബോ​ട്ടു​ക​ളു​ടെ റ​ഡാ​റു​ക​ൾ ത​ക​രാ​റി​ലാ​യി. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക‌ു മു​മ്പ് കൊ​ണ്ടു​വ​ന്ന പു​തി​യ ബോ​ട്ടി​ന്‍റെ റ​ഡാ​ർ ത​ക​രാ​റി​ലാ​യ​തി​നെത്തുട​ർ​ന്ന് എ​ഫ്‌സി-9​ ന​മ്പ​ർ ബോ​ട്ട് ഒ​ന്ന​ര ​മാ​സ​മാ​യി ജെ​ട്ടി​യി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

ത​ക​രാ​ർ ഗു​രു​ത​ര​മാ​യ​തി​നാ​ൽ ബോ​ട്ട് ഡ്രൈഡോ​ക്ക് ചെ​യ്തു​മാ​ത്ര​മേ ന​ന്നാ​ക്കാ​നാ​കൂ.​ മ​റ്റു ബോ​ട്ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​ബോ​ട്ട് ഡ്രൈഡോ​ക്ക് ചെ​യ്ത് ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ട്.

ഡീ​സ​ലി​ലും സൗ​രോ​ർ​ജ​ത്തി​ലും പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന ബോ​ട്ടാ​ണി​ത്. വൈ​ക്കം -ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ നാ​ലു ബോ​ട്ടു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. 20 മി​നി​ട്ട് ഇ​ട​വി​ട്ടാ​ണ് ഇ​വി​ടെ സ​ർ​വീ​സ്. ദി​നം​പ്ര​ത്രി അയ്യായിരത്തില​ധി​കം പേ​രാ​ണ് കാ​യ​ൽ ക​ട​ക്കു​ന്ന​ത്.​

സ്റ്റീ​ൽ ബോ​ട്ടു​ക​ൾ മാ​റ്റി സോ​ളാ​ർ ബോ​ട്ടു​ക​ൾ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തു​ന്ന ഫെ​റി​യാ​യി മാ​റു​ക​യാ​ണ് വൈ​ക്കം. മൂ​ന്നു​ കോ​ടി​യി​ല​ധി​കം വി​ല​വ​രു​ന്ന സോ​ളാ​ർ ബോ​ട്ട് ബോ​ട്ടു​ചാ​ൽ തെ​ളി​ക്കാ​ത്ത​തു ​മൂ​ലം ത​ക​രാ​റി​ലാ​യാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ വ​ൻ​ തു​ക വേണ്ടിവരും.

മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വേ​ലി​യേ​റ്റ​ത്തി​ൽ കാ​യ​ലി​ൽ അ​മി​ത​മാ​യി ജ​ല​നി​ര​പ്പു​യ​രു​ക​യും വേ​ലി​യി​റ​ക്ക​ത്തി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴു​ക​യും ചെ​യ്യു​ന്ന​തും ബോ​ട്ട് സ​ർ​വീ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. ബോ​ട്ടു​ചാ​ലും ബോ​ട്ടു​ജെ​ട്ടി പ​രി​സ​ര​ത്തെ കാ​യ​ലോ​ര​വും മ​ണ​ലും ചെ​ളി​യും നീ​ക്കി ആ​ഴം​കൂ​ട്ടു​ന്ന​തി​ന് അ​ധി​കൃ​ത​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment