സം​ഭ​ര​ണം വൈ​കു​ന്നു; നെ​ല്ലു​മാ​യി പാ​ഡി ഓ​ഫീ​സി​നു മു​മ്പി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ർ​ഷ​ക​ർ

കോ​​ട്ട​​യം: നെ​​ല്ലു സം​​ഭ​​ര​​ണം വൈ​​കു​​ന്ന​​തി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ചു ക​​ര്‍​ഷ​​ക​​ര്‍ നെ​​ല്ലു​​മാ​​യി പാ​​ഡി ഓ​​ഫീ​​സി​​നു മു​​മ്പി​​ല്‍ സ​​മ​​രം ന​​ട​​ത്തി. ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ലെ മ​​ധു​​ര​​വേ​​ലി പ​​ടി​​ഞ്ഞാ​​റേ​​പ്പു​​റം പാ​​ട​​ശേ​​ഖ​​ര​​ത്തെ നെ​​ല്ല് സം​​ഭ​​ര​​ണം വൈ​​കു​​ന്ന​​തി​​നെ​​തി​​രേ​​യാ​​ണ് പാ​​ട​​ശേ​​ഖ​​ര സ​​മി​​തി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ക​​ര്‍​ഷ​​ക​​ര്‍ ജി​​ല്ലാ പാ​​ഡി മാ​​ര്‍​ക്ക​​റ്റിം​​ഗ് ഓ​​ഫീ​​സി​​നു മു​​ന്നി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ സ​​മ​​ര​​വു​​മാ​​യെ​​ത്തി​​യ​​ത്.

ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​തി​​ഷേ​​ധ​​മ​​റി​​ഞ്ഞ് സ്ഥ​​ല​​ത്തെ​​ത്തി​​യ കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി ക​​ര്‍​ഷ​​ക​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ല്‍ സ​​പ്ലൈ​​കോ​​യു​​ടെ പാ​​ഡി മാ​​നേ​​ജ​​ര്‍, ജി​​ല്ലാ പാ​​ഡി മാ​​ര്‍​ക്ക​​റ്റിം​​ഗ് ഓ​​ഫീ​​സ​​ര്‍ എ​​ന്നി​​വ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യി​​ല്‍ ര​​ണ്ട് ദി​​വ​​സ​​ത്തി​​ന​​കം നെ​​ല്ല് സം​​ഭ​​ര​​ണ​​ത്തി​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ ഉ​​റ​​പ്പു​​ന​​ല്‍​കി​​യ​​തി​​നെ​ത്തു​​ട​​ര്‍​ന്ന് സ​​മ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

പേ​​റ്റി​​യ (ഒ​​ഴു​​ക്കി​​യ) നെ​​ല്ല് യാ​​തൊ​​രു ഉ​​പാ​​ധി​​യു​​മി​​ല്ലാ​​തെ​​യും പേ​​റ്റാ​​നു​​ള്ള നെ​​ല്ല് അ​​ഞ്ച് കി​​ലോ താ​​ര​​യ്ക്കും (കി​​ഴി​​വ്) ന​​ല്‍​കാ​​മെ​​ന്നു ച​​ര്‍​ച്ച​​യ്ക്കി​​ടെ പാ​​ട​​ശേ​​ഖ​​ര സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ള്‍ ജി​​ല്ലാ പാ​​ഡി ഓ​​ഫീ​​സ​​ര്‍ മു​​മ്പാ​​കെ എ​​ഴു​​തി ന​​ല്‍​കി. പാ​​ഡി ഓ​​ഫീ​​സി​​നു മു​​ന്നി​​ല്‍ പാ​​ട​​ശേ​​ഖ​​ര​​ത്തു​​നി​​ന്നു കൊ​​ണ്ടു​​വ​​ന്ന നെ​​ല്ല് കൂ​​ട്ടി​​യി​​ട്ടാ​​ണ് സ​​മ​​രം ന​​ട​​ത്തി​​യ​​ത്.

പാ​​ട​​ശേ​​ഖ​​ര​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് കെ.​​സി. ര​​ഘു​​വ​​ര​​ന്‍ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ക്രി​​സ്റ്റ​​ഫ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ക്ര​​ട്ട​​റി സി​​റ​​യ​​ക് ജോ​​സ​​ഫ്, ക​​ര്‍​ഷ​​ക​​രും വി​​വി​​ധ സം​​ഘ​​ട​​നാ നേ​​താ​​ക്ക​​ളു​​മാ​​യ എം.​​പി. അ​​നി​​ല്‍, മ​​ല​​രി​​ക്ക​​ല്‍ സ​​ന്തോ​​ഷ് കു​​റു​​പ്പ്, എ​​ബി ഐ​​പ്പ്, ടോ​​മി പൂ​​വ​​ക്കോ​​ട​​ന്‍, എം.​​പി. തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

220 ഏ​​ക്ക​​ര്‍ വ​​രു​​ന്ന പാ​​ട​​ശേ​​ഖ​​ര​​മാ​​ണി​​ത്. 300 ട​​ണ്ണി​​ല​​ധി​​കം നെ​​ല്ലാ​​ണു കൊ​​യ്ത്തു ക​​ഴി​​ഞ്ഞ് 25 ദി​​വ​​സ​​മാ​​യി ഇ​​വി​​ടെ കൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ന്ന​​ത്. 68 ക​​ര്‍​ഷ​​ക​​രാ​​ണ് കൃ​​ഷി​​യി​​റ​​ക്കി​​യ​​ത്. സ​​പ്ലൈ​​കോ​​യു​​ടെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം നെ​​ല്ല് പേ​​റ്റി (ഒ​​ഴു​​ക്കി) എ​​ടു​​ത്തി​​ട്ടും സം​​ഭ​​ര​​ണ​​ത്തി​​നാ​​യി​​വ​​ന്ന മി​​ല്ലു​​കാ​​ര്‍ 10 കി​​ലോ താ​​ര ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​ണ് നെ​​ല്ല് സം​​ഭ​​ര​​ണം വൈ​​കാ​​നി​​ട​​യാ​​ക്കി​​യ​​ത്.

Related posts

Leave a Comment