തിരുവല്ല: എംജി സർവകലാശാലാ കലോത്സവത്തിൽ കലാതിലകമായി മൂവാറ്റുപുഴ നിർമല കോളജിലെ അപർണ മോഹൻ കലാതിലകമായും തൃപ്പൂണിത്തുറ ആർഎൽവി ഗവ. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ എസ്. വിഷ്ണു കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ പ്രതിഭാ തിലക പട്ടം എറണാകുളം സെന്റ് തെരേസാസ് കോളജിലെ സഞ്ജന ചന്ദ്രനാണ്.
19 പോയിന്റുകളുമായാണ് അപർണ മോഹൻ കലാതിലകമായത്. 18 പോയിന്റു നേടിയ കോട്ടയം ബിസിഎം കോളജിലെ നിഹാര ബി. ദേവാണ് രണ്ടാം സ്ഥാനത്തുള്ളത്.
13 പോയിന്റോടെയാണ് വിഷ്ണു കലാപ്രതിഭാ പട്ടം അണിഞ്ഞത്. 12 പോയിന്റുമായി എറണാകുളം മഹാരാജാസ് കോളജിലെ അലൻ സി. മെയ്ൻസെൻ രണ്ടാം സ്ഥാനത്തും 11 പോയിന്റുകൾ വീതം നേടിയ പാലാ സെന്റ് തോമസ് കോളജിലെ ശ്യാംജിത് സഞ്ജീവ്, പൂത്തോട്ട ശ്രീനാരായണ ലോ കോളജിലെ കെ. അരുൺ കാർത്തിക് എന്നിവർ മൂന്നാമതുമുണ്ട്.
19 പോയിന്റുകളാണ് പ്രതിഭാതിലക പട്ടം സഞ്ജനയ്ക്കുള്ളത്. രണ്ടാമതെത്തിയ തേവര എസ്എച്ച് കോളജിലെ സിയ പവലിന് 15 പോയിന്റാണുള്ളത്.
