നോന്പിന്‍റെ ആരോഗ്യശാസ്ത്രം: പച്ചക്കറി സൂപ്പുകളിൽ തുടങ്ങാം

വ​യ​റി​ന്‍റെ മൂ​ന്നി​ലൊ​ന്നു ഭാ​ഗം ഭ​ക്ഷ​ണ​ത്തി​നും മൂ​ന്നി​ലൊ​ന്നു വെ​ള്ള​ത്തി​നും ബാ​ക്കി മൂ​ന്നി​ലൊ​ന്ന് ശ്വ​സ​ന​ത്തി​നു​മാ​യി മാ​റ്റി​വയ്ക്കു​ക​യെ​ന്ന പ്ര​വാ​ച​ക​വ​ച​ന​മ​നു​സ​രി​ച്ച് ‘മി​ത​ത്വം’ എ​ന്ന​താ​ണ് നോ​മ്പു​തു​റ​യി​ലെ സു​വ​ര്‍​ണ​നി​യ​മം. മാ​ന​സി​ക സ​ന്തോ​ഷ​ത്തോ​ടും ന​ന്ദി​യോ​ടും കൂ​ടി നോ​മ്പ് തു​റ​ക്കു​ക.

ല​ഘു​വാ​യി തു​ട​ങ്ങാം
‘ഈ​ന്ത​പ്പ​ഴം’ ക​ഴി​ച്ചു​തു​ട​ങ്ങു​ന്ന​ത്, ഉ​ട​ന​ടി ഊ​ര്‍​ജം ല​ഭി​ക്കാ​ന്‍ ഏ​റ്റ​വും ഉ​ചി​ത​മാ​ണ്. ല​ഘു​വാ​യി തു​ട​ങ്ങു​ക. അ​താ​യ​ത്, ഉ​ദ​ര​ത്തി​ന് മി​ത​മാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങാ​വു​ന്ന ഭ​ക്ഷ​ണ​ത്തി​ല്‍ തു​ട​ങ്ങു​ക. ദി​വ​സം മു​ഴു​വ​ന്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ദ​ഹ​ന​വ്യ​വ​സ്ഥ​യി​ലേ​ക്ക് ക​ഠി​ന​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ പെ​ട്ടെ​ന്ന് എ​ത്തു​മ്പോ​ള്‍ വ​യ​റു​വേ​ദ​ന​യോ അ​സ്വ​സ്ഥ​ത​യോ ഉ​ണ്ടാ​യേ​ക്കാം.

ഔ​ഷ​ധ​ഗു​ണ​മു​ള്ള ഇ​ല​ക​ളും മ​സാ​ല​ക​ളും ചേ​ര്‍​ത്ത പ​ച്ച​ക്ക​റി സൂ​പ്പു​ക​ള്‍ ഇ​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​ണ്. പ​ക​ല്‍ മു​ഴു​വ​ന്‍ നീ​ണ്ടു​നി​ന്ന വ്ര​ത​ത്തി​നു​ശേ​ഷം ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും (Vitamins and Minerals) ഉ​ട​ന​ടി ന​ല്‍​കാ​ന്‍ ഇ​ത്ത​രം സൂ​പ്പു​ക​ള്‍​ക്ക് സാ​ധി​ക്കും. ഇ​ത് കോ​ശ​ങ്ങ​ള്‍​ക്ക് ഉ​ന്മേ​ഷം ന​ല്‍​ക്കു​ന്നു.

സൂ​പ്പു​ക​ളു​ടെ ഔ​ഷ​ധ​ഗു​ണം
അ​തു​പോ​ലെ, ചൂ​ടു​ള്ള ഒ​രു ബൗ​ള്‍ സൂ​പ്പ് കു​ടി​ക്കു​ന്ന​ത് ആ​മാ​ശ​യ​ത്തി​ന്(Stomach) ആ​ശ്വാ​സം ന​ല്‍​കു​ന്നു. പ്ര​ധാ​ന ഭ​ക്ഷ​ണ​ത്തി​നാ​യി പ​രു​വ​പ്പെ​ടു​ത്തു​ന്നു. സൂ​പ്പു​ക​ളി​ല്‍ ചേ​ര്‍​ക്കു​ന്ന ഔ​ഷ​ധ​സ​സ്യ​ങ്ങ​ള്‍​ക്ക് (Herbs) ഓ​രോ​ന്നി​നും ഓ​രോ പ്ര​ത്യേ​ക ഗു​ണ​ങ്ങ​ളു​ണ്ട്- റോ​സ്‌​മേ​രി(Rosemary), തൈം (Thyme) ​ഇ​വ ദ​ഹ​ന​ത്തെ സ​ഹാ​യി​ക്കു​ക​യും ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ജീ​ര​കം (Cumin) ഗ്യാ​സ് സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നും ഉ​ദ​ര​ത്തി​ന് കു​ളി​ര്‍​മ ന​ല്‍​കാ​നും മി​ക​ച്ച​താ​ണ്. ഉ​ലു​വ (Fenugreek) ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കാ​നും ദ​ഹ​നം എ​ളു​പ്പ​മാ​ക്കാ​നും ഏ​റെ സ​ഹാ​യി​ക്കു​ന്നു.

ആ​വി​യി​ൽ പു​ഴു​ങ്ങി​യ ഭ​ക്ഷ​ണം
ല​ഘു​വാ​യ​തും എ​ന്നാ​ല്‍ പോ​ഷ​ക​പ്ര​ദ​വു​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് നോ​മ്പ് തു​റ​ന്ന ശേ​ഷ​മു​ള്ള ത​ള​ര്‍​ച്ച​യും വ​യ​ര്‍ വീ​ര്‍​ക്കു​ന്ന അ​വ​സ്ഥ​യും (Bloating) ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കും. അ​മി​ത​മാ​യി വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍​ക്കു പ​ക​രം, ബേ​ക്ക് ചെ​യ്ത​തോ ഗ്രി​ല്‍ ചെ​യ്ത​തോ ആ​വി​യി​ല്‍ പു​ഴു​ങ്ങി​യ​തോ ആ​യ രീ​തി​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്, ഉ​പ്പും എ​ണ്ണ​യും കു​റ​യ്ക്കാ​ന്‍ ഏ​റെ സ​ഹാ​യി​ക്കും. കൃ​ത്രി​മ മ​ധു​ര​ത്തി​നു പ​ക​രം പ്ര​കൃ​തി​ദ​ത്ത​മാ​യ പ​ഴ​ങ്ങ​ള്‍
ക​ഴി​ക്കു​ക.
(തു​ട​രും)

Related posts

Leave a Comment