കാ​യം​കു​ള​ത്ത് യു​വാ​ക്ക​ൾ​ക്കു നേ​രേ വ​ധ​ശ്ര​മം; ഒ​ളി​വി​ൽ​പ്പോ​യ മൂ​ന്ന് പ്ര​തി​ക​ൾ കോ​ത​മം​ഗ​ല​ത്ത് അ​റ​സ്റ്റി​ൽ

കാ​യം​കു​ളം : മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ.ക​ല്ലേ​ലി​ഭാ​ഗം സ്വ​ദേ​ശി​യാ​യ യു​വാ​വി​നേ​യും സു​ഹൃ​ത്തു​ക്ക​ളേ​യും മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും ത​ല​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മിക്കുകയും ചെയ്ത കേ​സി​ലാ​ണ് കാ​യം​കു​ളം കൃ​ഷ്ണ​പു​രം ദേ​ശ​ത്തി​ന​കം ഓ​ണ​മ്പ​ള്ളി​ൽ വീ​ട്ടി​ൽ ആ​ദി​ൽ അ​ഫ്സ​ർ (20), കൃ​ഷ്ണ​പു​രം പു​ള്ളി​ക്ക​ണ​ക്ക് ക​ള​പ്പു​ര​യ്ക്ക​ൽ തെ​ക്ക​തി​ൽ ല​ക്ഷം വീ​ട്ടി​ൽ സ​ക്കീ​ർ എ​ന്ന് വി​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് സ​ഹീ​ർ(21), പ​ത്തി​യൂ​ർ എ​രു​വ പ​ടി​ഞ്ഞാ​റ് കു​റ്റി​ത്ത​റ കി​ഴ​ക്ക​തി​ൽ അ​ജ്മ​ൽ (20) എ​ന്നി​വ​രെ കാ​യം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ആ​റി​ന് പു​ല​ർ​ച്ചെ കാ​യം​കു​ളം ഒഎ​ൻകെ ​ജം​ഗ്ഷ​ന് തെ​ക്കുവ​ശ​മു​ള്ള ചാ​യ​ക്ക​ട​യു​ടെ മു​ൻ​വ​ശ​ത്ത് വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ കൂ​ട്ട​മാ​യി യു​വാ​ക്ക​ൾ താ​മ​സി​ക്കു​ന്ന ലോ​ഡ്ജി​ലെ​ത്തി അ​വ​രെ വി​ളി​ച്ചി​റ​ക്കി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ കോ​ത​മം​ഗ​ല​ത്തു നി​ന്നാ​ണ് കാ​യം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ ആ​ദി​ൽ അ​ഫ്സ​ർ വ​ള്ളി​കു​ന്നം, ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു .

കാ​യം​കു​ളം ഡി.​വൈ.​എ​സ്.​പി. ബി​നു​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി.​ഐ. അ​രു​ൺ ഷാ, ​എ​സ്.​ഐ. ര​തീ​ഷ് ബാ​ബു, എ.​എ​സ്.​ഐ. ഹ​രി, സി​പി​ഒ മാ​രാ​യ അ​ഖി​ൽ മു​ര​ളി, സ​ബീ​ഷ്, സോ​നു ജി​ത്ത്, അ​നു, അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment