പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന വി​ക​സ​ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ലേ​ക്ക് മന്ത്രി ​മു​ഹ​മ്മ​ദ് റി​യാ​സി​നെ ക്ഷ​ണി​ച്ചി​ല്ല;​ ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​ങ്കെ​ടു​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യെ ചൊ​ല്ലി പോ​ര്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് ക്ഷ​ണ​മി​ല്ലാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പു​റ​മെ മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷും കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​മാ​ണ് ച​ട​ങ്ങ് ബ​ഹി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ​യാ​ണ് അ​റി​യി​പ്പ് കി​ട്ടി​യ​തെ​ന്നാ​ണ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ല്‍ വേ​റെ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തി​നാ​ല്‍ ച​ട​ങ്ങി​നെ​ത്തി​ല്ലെ​ന്ന് എം.​ബി. രാ​ജേ​ഷ് വ്യ​ക്ത​മാ​ക്കി. അ​സൗ​ക​ര്യം കാ​ര​ണം ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി​യും വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന 10,800 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ഇ​ന്ന് കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന​ത്. ഈ ​പ​രി​പാ​ടി​യാ​ണ് സ​ര്‍​ക്കാ​ര്‍ ബ​ഹി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്.കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍​ക്ക് ക്ഷ​ണ​മു​ണ്ട്.

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ ക്ഷ​ണി​ച്ച​തി​ലാ​ണ് സി​പി​എ​മ്മി​ന് നീ​ര​സം. ദേ​ശീ​യ​പാ​ത 66 ലെ ​ത​ല​പ്പാ​ടി-​ചെ​ങ്ക​ള ആ​റു​വ​രി​പ്പാ​ത, കോ​ഴി​ക്കോ​ട് ബൈ​പ്പാ​സി​ലെ വെ​ങ്ങ​ളം രാ​മ​നാ​ട്ടു​ക​ര ആ​റു​വ​രി​പ്പാ​ത ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ക്കു​ന്ന​ത്.

Related posts

Leave a Comment