ഒ​രു വ്യാ​ഴ​വ​ട്ടം പി​ന്നി​ട്ട് ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്ത് തു​രു​മ്പു​പി​ടി​ച്ച് റോ​ഡ് റോ​ള​ര്‍; ന​ട​പ​ടി​ വേ​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ

പേ​രൂ​ര്‍​ക്ക​ട: ഒ​രു വ്യാ​ഴ​വ​ട്ടം പി​ന്നി​ട്ടി​ട്ടും കു​ട​പ്പ​ന​ക്കു​ന്ന് ക​ള​ക്‌​ട​റേ​റ്റ് പ​രി​സ​ര​ത്ത് നി​ന്നു മാ​റ്റാ​ത്ത റോ​ഡ് റോ​ള​ര്‍ മാ​ലി​ന്യ​സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​നു ദു​രി​ത​മാ​കു​ന്നു. പു​ന​ര്‍​ജ​നി മാ​ലി​ന്യ​ശേ​ഖ​ര​ണ കേ​ന്ദ്ര​വും ഇ​വ വേ​ര്‍​തി​രി​ക്കു​ന്ന കേ​ന്ദ്ര​വു​മാ​ണ് ക​ള​ക്‌​ട​റേ​റ്റി​ന് എ​തി​ര്‍​വ​ശ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന​ത്.

ഈ ​ഭാ​ഗ​ത്തെ വാ​ഹ​ന​പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്ത് 12 വ​ര്‍​ഷ​മാ​യി വി​ശ്ര​മി​ക്കു​ക​യാ​ണ് ഒ​രു റോ​ഡ് റോ​ള​ര്‍! റോ​ള​റി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തും പി​ഡ​ബ്ല്യു​ഡി​യും ത​മ്മി​ല്‍ വാ​ഗ്വാ​ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. റോ​ള​ര്‍ ആ​രു​ടേ​തെ​ന്ന കാ​ര്യ​ത്തി​ലാ​ണ് വ്യ​ക്ത​ത ഇ​നി​യും വ​രാ​ത്ത​ത്.

വ​ര്‍​ഷ​ങ്ങ​ള്‍ ക​ട​ന്നു​പോ​യ​തോ​ടെ റോ​ള​ര്‍ കി​ട​ക്കു​ന്ന​തി​നു സ​മീ​പ​ത്തെ നാ​ലു​ഭാ​ഗ​വും വൃ​ത്തി​യാ​ക്കി​യ​ത​ല്ലാ​തെ ഇ​തി​നെ ഇ​വി​ടെ​നി​ന്നു നീ​ക്കാ​ന്‍ ഭ​ര​ണ​സി​രാ​കേ​ന്ദ്രം ഇ​ട​പെ​ട്ടി​ല്ല. ഇ​പ്പോ​ള്‍ വാ​ഹ​ന​യാ​ത്രി​ക​ര്‍​ക്കു​പോ​ലും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചാ​ണ് റോ​ള​ര്‍ ഇ​ട്ടി​രി​ക്കു​ന്ന​ത്.

റോ​ള​ര്‍ നീ​ക്കി​യാ​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഈ ​ഭാ​ഗ​ത്ത് പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കും. തു​രു​മ്പി​ച്ചു ദ്ര​വി​ച്ച് ഇ​ള​കി​യ റോ​ള​ര്‍ എ​ങ്ങ​നെ നീ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നു ചി​ന്തി​ക്കാ​ൻ അ​ധി​കൃ​ത​ര്‍ ഇ​തു​വ​രെ​യും ശ്ര​മം ന​ട​ത്തി​യി​ട്ടി​ല്ല.

Related posts

Leave a Comment