പത്തനംതിട്ട: കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു. എലിയറയ്ക്കല്‍ സ്വദേശി വഹാബ് ആണ് മരിച്ചത്. വഹാബിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വഴക്കിനിടെ ഇടപെട്ടപ്പോഴാണ് ഇദ്ദേഹത്തിന് തലയ്ക്കടിയേറ്റത്.
ഉടൻതന്നെ വഹാബിനെ കോന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് ഇയാളുടെ ആരോഗ്യസ്ഥിതി മോശമായതോടെ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ജീവന് രക്ഷിക്കാനായില്ല.
എന്ത് വസ്തുകൊണ്ടാണ് വഹാബിന്റെ തലയ്ക്കടിച്ചതെന്നും ആരാണ് ഉപദ്രവിച്ചതെന്നും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ചുറ്റിക വച്ചാകും അടിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. വഹാബിന്റെ ബന്ധുവിന്റെ ഭര്‍ത്താവിനായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
