ഒ​രു ലി​റ്റ​ര്‍ ക​ള്ളി​ന്‍റെ പ​കു​തി വി​ല​യെ​ങ്കി​ലും പാ​ലി​ന് ല​ഭി​ക്ക​ണം; കാ​ലി​ത്തീ​റ്റ വി​ല നി​യ​ന്ത്രി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​യാ​ത്ത​ത് ക​മ്പ​നി​ക​ൾ സ​മ്പ​ന്ന​രാ​യ​തു​കൊ​ണ്ടെ​ന്ന് ക്ഷീ​ര​ക​ര്‍​ഷ​ക സം​ഘം

പാ​ലാ: കാ​ലി​ത്തീ​റ്റ​യു​ടെ അ​ടി​ക്ക​ടി​യു​ള്ള വി​ല​ക്ക​യ​റ്റം​മൂ​ലം ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ക്ഷീ​ര ക​ര്‍​ഷ​ക സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ത്തി​ല്‍ പ​റ​ഞ്ഞു.കാ​ലി​ത്തീ​റ്റ​യ്ക്ക് 600 രൂ​പ വി​ല​യു​ള്ള​പ്പോ​ള്‍ ഒ​രു ലി​റ്റ​ര്‍ പാ​ലി​ന് 34 രൂ​പ​യാ​യി​രു​ന്നു. ആ ​കാ​ലി​ത്തീ​റ്റ​യ്ക്ക് ഇ​ന്നു മൂ​ന്നി​ര​ട്ടി വി​ല​യാ​യി. പാ​ലി​നോ 39 രൂ​പ​യും. 2022ല്‍ ​പാ​ലി​ന് വി​ല​കൂ​ട്ടി​യ ശേ​ഷം പ​ല​ത​വ​ണ കാ​ലി​ത്തീ​റ്റ വി​ല​കൂ​ടി. കേ​ര​ള​ത്തി​ല്‍ വി​ല​കൂ​ടാ​ത്ത ഏ​ക വ​സ്തു പാ​ല്‍ മാ​ത്ര​മാ​ണ്.

ഇ​ന്ന​ത്തെ കാ​ലി​ത്തീ​റ്റ​യു​ടെ വി​ല​വ​ച്ച് പാ​ലി​ന് 80 രൂ​പ​യെ​ങ്കി​ലും ല​ഭി​ക്കാ​തെ ക്ഷീ​രക​ര്‍​ഷ​ക​ര്‍​ക്കു പി​ടി​ച്ചുനി​ല്ക്കാ​നാ​വി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പു​മ​ന്ത്രി​ക്കും പ​ല​ത​വ​ണ നി​വേ​ദ​ന​ങ്ങ​ള്‍ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.പാ​ലി​ന് വി​ല​യോ സ​ബ്‌​സി​ഡി​യോ കൂ​ട്ട​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം. ഒ​രു ലി​റ്റ​ര്‍ ക​ള്ളി​ന്‍റെ പ​കു​തി​വി​ല​പോ​ലും ഒ​രു ലി​റ്റ​ര്‍ പാ​ലി​ന് കി​ട്ടു​ന്നി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

പാ​ല്‍​വി​ല നി​യ​ന്ത്രി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​യു​ന്നു​ണ്ടെ​ങ്കി​ലും കാ​ലി​ത്തീ​റ്റ വി​ല നി​യ​ന്ത്രി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​യു​ന്നി​ല്ല. ഇ​തി​നു കാ​ര​ണം ക​മ്പ​നി​ക​ള്‍ കോ​ടീ​ശ്വ​ര​ന്‍​മാ​രും ക​ര്‍​ഷ​ക​ര്‍ ദ​രി​ദ്ര​രു​മാ​യ​താണെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ ആ​രോ​ചി​ച്ചു. ക്ഷീ​രക​ര്‍​ഷ​ക​രെ ത​ള​ര്‍​ത്തി, അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് കൃ​ത്രി​മ പാ​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തു കാ​ണാ​നും സ​ര്‍​ക്കാ​രി​നു ക​ണ്ണി​ല്ല.

ത​ങ്ങ​ളെ സം​രം​ക്ഷി​ക്കാ​ത്ത​തു​മൂ​ലം ക​ര്‍​ഷ​ക​രും ക്ഷീ​ര​ക​ര്‍​ഷ​ക​രും ഈ ​മേ​ഖ​ല​യി​ല്‍​നി​ന്നു മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. കാ​ര്‍​ഷി​കോ​പ​ക​ര​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ത്ത​ക​ര്‍​ച്ച​യും​മൂ​ലം ക​ര്‍​ഷ​ക​ര്‍ ക​ട​ക്കെ​ണി​യി​ലാ​ണ്.തൊ​ഴി​ലു​റ​പ്പു​കാ​രെ​പ്പോ​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​രെ​യും തൊ​ഴി​ലു​റ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നും ത​ങ്ങ​ളെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ല്കി​യി​രു​ന്ന​താ​യി പാ​ലാ​യി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കൊ​ല്ല​പ്പ​ള്ളി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ബേ​ബി സ്‌​ക​റി​യ, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ ജ​യ്‌​സ​ണ്‍ ന​ടു​വി​ലേ​ക്കു​റ്റ്, ബെ​ന്നി വാ​ളി​കു​ളം, ഷാ​ജു തെ​ക്കേ​ല്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment