കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നോ​ട്ടീ​സ് പ​തി​ച്ച​ത് താ​ന​ല്ലെ​ന്ന് ഡോ.​ ശി​വ​പ്ര​സാ​ദ്


പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​പ​ര്യാ​പ്ത​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ന് മു​ന്നി​ൽ നോ​ട്ടീ​സ് പ​തി​ച്ച​ത് താ​ന​ല്ലെ​ന്ന് വ​കു​പ്പ് മേ​ധാ​വി ഡോ. ​ശി​വ​പ്ര​സാ​ദ്.

ഇ​ന്ന​ലെ പ്രി​ൻ​സി​പ്പ​ലി​ന് ഇ ​മെ​യി​ലാ​യി അ​യ​ച്ച മ​റു​പ​ടി​യി​ലാ​ണ് ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. ത​ന്‍റെ ഓ​ഫീ​സി​ൽ ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന സ​മ്മ​ത​പ​ത്രം ആ​രോ സ​ർ​ജ​റി വി​ഭാ​ഗം നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ​തി​ച്ച​താ​കു​മെ​ന്നാ​ണ് മ​റു​പ​ടി​യി​ൽ പ​റ​യു​ന്ന​ത്.

നോ​ട്ടീ​സ് പ​തി​ച്ച​ത് ആ​രെ​ന്ന കാ​ര്യ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​തേ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ത്തി​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ജ​റി ചെ​യ്താ​ൽ രോ​ഗി​ക​ൾ​ക്ക് ജീ​വ​ഹാ​നി ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നോ​ട്ടീ​സ് പ​തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ എ​ട്ട് പോ​രാ​യ്മ​ക​ൾ എ​ണ്ണി​പ്പ​റ​ഞ്ഞാ​ണ് സ​ർ​ജ​റി ചെ​യ്യേ​ണ്ട രോ​ഗി​ക​ൾ​ക്കു​ള്ള സ​മ്മ​ത​പ​ത്രം ത​യാ​റാ​ക്കി​യ​ത്.

Related posts

Leave a Comment