ചാവക്കാട്: പുത്തന്‍കടപ്പുറം സൂര്യ കടലാമസംരക്ഷണ സമിതിയുടെ കടലാമ ഹാച്ചറിയില്‍ സൂക്ഷിച്ചിരുന്ന കടലാമക്കൂട്ടില്നിന്ന് വിരിഞ്ഞിറങ്ങിയ 201 കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു.
യാത്രയയക്കുന്നതിന്റെ ഉദ്ഘാടനം തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മാര്ട്ടിന് ലോവല്‍ നിര്‍വഹിച്ചു. ഈ സീസണില്‍ 42 കടലാമ കൂടുകളിലായി 4260 മുട്ടകളാണ് സൂര്യ കടലാമസംരക്ഷണസമിതിക്ക് ലഭിച്ചത്. ഇതില്‍ 952 കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി.
ഈ സീസണില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മുട്ടയിടാനെത്തിയ കടലാമകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് പ്രവര്‍ത്തകര്‍പറഞ്ഞു. പി.എ. സെയ്തുമുഹമ്മദ്, പി.എ. നെസീര്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി.ജെ. ഗീവര്‍, റൈജോ ജോയ്, പി.എ. ഷറഫുദ്ദീന്, കെ.എ. റൗഫ്, പി.എ. ഫൈസല്‍, കെ.എസ്. ഷംനാദ്, കെ. മുബാറക് എന്നിവര്‍ പങ്കെടുത്തു.
