കു​ഞ്ഞ് മ​മ്മാ എ​ന്ന് വി​ളി​ച്ച് എ​പ്പോ​ഴും പി​ന്നാ​ലെ ന​ട​ക്കു​ന്നു: സ​മാ​ധാ​ന​മാ​യി ഒ​രി​ട​ത്തി​രു​ന്ന് ഒ​രു ക​പ്പ് ചാ​യ കു​ടി​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല; പൊ​ട്ടി​ക്ക​ര​ഞ്ഞ് യു​വ​തി

കു​ഞ്ഞു​ങ്ങ​ളെ നോ​ക്കു​ന്ന​ത് ഏ​റെ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്. ക​ണ്ണൊ​ന്ന് തെ​റ്റി​യാ​ൽ അ​വ​ർ ഒ​പ്പി​ച്ചു വ​യ്ക്കു​ന്ന പ​ണി ന​മു​ക്ക് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​ത്ര​യ്ക്കും കു​രു​ത്ത​ക്കേ​ടു​ക​ൾ അ​വ​ർ ചെ​യ്യാ​റു​ണ്ട്. പ​ല​പ്പോ​ഴും ഇ​വ​രു​ടെ കു​സൃ​തി​ക​ൾ​ക്ക് മു​ന്നി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് അ​ടി​യ​റ​വ് പ​റ​യേ​ണ്ടി വ​രാ​റു​ണ്ട്. മ​ടു​ത്തു പോ​കാ​റു​മു​ണ്ട് അ​മ്മ​മാ​ർ. അ​ത് ചി​ല​പ്പോ​ൾ ചി​ല അ​മ്മ​മാ​രെ ഡി​പ്ര​ഷ​നി​ലേ​ക്ക് എ​ത്തി​ക്കാ​റു​ണ്ട്. അ​ത്ത​ര​മൊ​രു വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ജ​ഷി​ത് സിം​ഗ് ന​രൂ​ല എ​ന്ന അ​മ്മ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ഇ​വ​ർ ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ചു. ത​ന്‍റെ കു​ട്ടി ഒ​രു നി​മി​ഷം പോ​ലും ത​ന്നെ വി​ട്ടു​മാ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

സ​മാ​ധാ​ന​മാ​യി ഒ​രി​ട​ത്തി​രു​ന്ന് ഒ​രു ക​പ്പ് ചാ​യ കു​ടി​ക്കാ​ൻ പോ​ലും ത​നി​ക്ക് സാ​ധി​ക്കു​ന്നി​ല്ല. എ​പ്പോ​ഴും ‘മ​മ്മാ, ലാ​പ്പ്’ (അ​മ്മേ, മ​ടി​യി​ൽ ഇ​രു​ത്തൂ) എ​ന്ന് കു​ട്ടി ക​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കും. ഈ ​വി​ളി എ​പ്പോ​ഴും കാ​തു​ക​ളി​ൽ മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും, അ​മി​ത​മാ​യ ത​ള​ർ​ച്ച കാ​ര​ണം താ​ൻ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ത​ക​ർ​ന്നു​പോ​യേ​ക്കാം എ​ന്ന് തോ​ന്നാ​റു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ജ​ഷി​ത് സിം​ഗ് ന​രൂ​ല വ​ള​രെ വി​കാ​രാ​ധീ​ന​യാ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ പെ​ട്ടെ​ന്ന്ത​ന്നെ വൈ​റ​ലാ​യി. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. മ​റ്റു​ള്ള​വ​ർ നി​സാ​ര​മെ​ന്ന് ക​രു​തു​ന്ന കാ​ര്യ​ങ്ങ​ൾ ചി​ല​ർ​ക്ക് വ​ള​രെ വ​ലി​യ ട്രോ​മ പോ​ലും ന​ൽ​കു​ന്നു എ​ന്നാ​ണ് മി​ക്ക​വ​രും ക​മ​ന്‍റ് ചെ​യ്യു​ന്ന​ത്.

 

Related posts

Leave a Comment