വി​ള​വെ​ടു​ത്ത നെ​ല്ല് ര​ണ്ടു​മാ​സ​മാ​യി പാ​ട​ത്ത്; വി​ത്ത് തി​രി​ച്ചെ​ടു​ക്കാ​ൻ ന​ട​പ​ടി​യി​ല്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ

കാ​ടു​കു​റ്റി: ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ വി​ള​യി​ച്ചെ​ടു​ത്ത​നെ​ല്ല് വി​ത്താ​ക്കി​മാ​റ്റി ര​ണ്ടു​മാ​സ​ത്തി​ലേ​റെ​യാ​യി പാ​ട​ത്തി​ന്‍റെ വ​ര​മ്പി​ലും ടാ​ർ​പോ​ളി​ൻ മേ​ഞ്ഞ ഷെ​ഡു​ക​ളി​ലും സൂ​ക്ഷി​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണ​ഞ്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി. അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​നാ​ൽ 60 ട​ണ്ണോ​ളം നെ​ല്ല് വി​ത്താ​യി സം​ഭ​രി​ച്ചി​ട്ടും അ​ത് ഏ​റ്റെ​ടു​ക്ക​പ്പെ​ടാ​ത്ത​താ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. ക​ണ്ണ​ഞ്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ലെ 28 ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് 23 ക​ർ​ഷ​ക​ർ ചേ​ർ​ന്ന് കൃ​ഷി​യി​റ​ക്കി​യ​ത്.

വി​ള​വെ​ടു​ത്ത നെ​ല്ല് വി​ത്താ​ക്കി മാ​റ്റി ന​ൽ​കു​ക​യാ​ണെ​ങ്കി​ൽ പൂ​ർ​ണ​മാ​യും സീ​ഡ് അ​ഥാേ​റി​റ്റി ഏ​റ്റെ​ടു​ക്കു​മെ​ന്ന ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി​വ​കു​പ്പ് 630 കി​ലോ ‘പൗ​ർ​ണ​മി’ വി​ത്ത് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് 40 രൂ​പ നി​ര​ക്കി​ൽ വി​ത്ത് തി​രി​ച്ചെ​ടു​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കി​യ​താ​യാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഈ ​ഉ​റ​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി യോ​ഗം ചേ​ർ​ന്ന് പ​ദ്ധ​തി സ്വീ​ക​രി​ച്ച​ത്.

കൃ​ഷി​ക്കി​ട​യി​ലെ വ​ള​പ്ര​യോ​ഗ​വും മ​രു​ന്ന​ടി​പ്പും ഉ​ൾ​പ്പെ​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ കൃ​ഷി​വ​കു​പ്പ് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ജ​നു​വ​രി 15 മു​ത​ൽ 20 വ​രെ ന​ട​ന്ന വി​ള​വെ​ടു​പ്പി​ൽ ന​ല്ല വി​ള​വാ​ണ് ല​ഭി​ച്ച​ത്. നി​ർ​ദേ​ശി​ച്ച രീ​തി​യി​ൽ നെ​ല്ല് വി​ത്താ​ക്കി മാ​റ്റി​യ ശേ​ഷം കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ക​ർ​ഷ​ക​ർ അ​ത് ആ​ല​പ്പു​ഴ​യി​ലെ സീ​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ൽ നേ​രി​ട്ട് എ​ത്തി​ക്കു​ക​യും ചെ​യ്തു.

ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷം ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ത്താ​ണെ​ന്ന് പ​രി​ശോ​ധ​ന ഫ​ല​വും ല​ഭി​ച്ചു. തു​ട​ർ​ന്ന് കൃ​ഷി​ഭ​വ​ൻ, ബ്ലോ​ക്ക്, ജി​ല്ലാ ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളു​മാ​യി ക​ർ​ഷ​ക​ർ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​നി തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ടാ​ഗ് ല​ഭി​ക്ക​ണ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

കൊ​യ്ത്ത് ക​ഴി​ഞ്ഞ് ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും വി​ത്ത് ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ക​യാ​ണ്. പാ​ട​ത്തി​ന്‍റെ വ​ര​മ്പി​ലും ടാ​ർ​പോ​ളി​ൻ ഷെ​ഡു​ക​ളി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വി​ത്തു​ക​ൾ കൂ​ടു​ത​ൽ വൈ​കി​യാ​ൽ ഗു​ണ​നി​ല​വാ​രം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന ഭീ​തി​യും ഉ​യ​രു​ന്നു.

ത​രി​ശി​ട​ങ്ങ​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​ൻ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന സ​ർ​ക്കാ​ർ, പാ​ട്ട​ത്തി​ന് ഭൂ​മി എ​ടു​ത്തും ബാ​ങ്കു​ക​ളി​ലും സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ന്ന് വാ​യ്പ​യെ​ടു​ത്തും ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​ടെ ദു​രി​തം കാ​ണാ​തെ പോ​ക​രു​തെ​ന്നാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി​യു​ട അ​പേ​ക്ഷ.

കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ങ്ങ​ളും നി​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ വി​യ​ർ​പ്പി​ന്‍റെ ഫ​ലം വൃ​ഥാ​വി​ലാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യാ​ണ് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ എം.​വി. തോ​മ​സ്, എ​ൻ.​വി. പ​ര​മു, ജോ​യ് മേ​ലേ​ട​ൻ എ​ന്നി​വ​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്.

Related posts

Leave a Comment