ഡോ. ​വ​ന്ദ​ന​ദാ​സ് കൊ​ല​ക്കേ​സി​ൽ പ്ര​തി സ​ന്ദീ​പ് കു​റ്റ​ക്കാ​ര​ൻ

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഹൗ​സ് സ​ർ​ജ​ൻ വ​ന്ദ​ന ദാ​സി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ചെ​റു​ക​ര​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ ജി. ​സ​ന്ദീ​പ്(42) കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട​തി. കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി. ​എ​ൻ. വി​നോ​ദാ​ണ് ഇ​ന്നു രാ​വി​ലെ വി​ധി പ്ര​സ്താ​വി​ച്ച​ത്.

കോ​ട്ട​യം മു​ട്ടു​ചി​റ പ​ട്ടാ​ളം​മു​ക്ക് ന​ന്ദി​ച്ചി​റ​ക്കാ​ലാ​യി​ൽ കെ. ​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ​യും വ​സ​ന്ത​കു​മാ​രി​യു​ടെ​യും ഏ​ക മ​ക​ളാ​യി​രു​ന്നു ഡോ. ​വ​ന്ദ​ന​ദാ​സ്.2023 മേ​യ് 10ന് ​പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം. പോ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ധ്യാ​പ​ക​നാ​യ പ്ര​തി സ​ർ​ജി​ക്ക​ൽ കത്രിക ഉ​പ​യോ​ഗി​ച്ച് വ​ന്ദ​ന​യെ കു​ത്തു​ക​യാ​യി​രു​ന്നു.

കൊ​ല്ലം റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. മി​യ​ണ്ണൂ​ർ അ​സീ​സി​യ മെ​ഡി.​കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു വ​ന്ദ​ന. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.

Related posts

Leave a Comment